2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ആകാശം തൊട്ട് ..നക്ഷത്രങ്ങള്‍ കണ്ട് ആറ് മാസത്തിന് ശേഷം അവര്‍ ഭൂമിയില്‍ തിരിച്ചിറങ്ങി

ന്യൂയോര്‍ക്: ആറ് മാസത്തെ ബഹിരാകാശ സഞ്ചാരത്തിന് ശേഷം നാല്‍വര്‍ സംഘം ഭൂമിയില്‍ തിരിച്ചിറങ്ങി. സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ കാപ്‌സ്യൂളില്‍ ഫ്‌ളോറിഡ തീരത്താണ് ഇവര്‍ സുരക്ഷിതരായി ഇറങ്ങിയത്. ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ പതിച്ച സ്‌പേസ് എക്‌സ് പേടകത്തിനുള്ളില്‍ നിന്നും യാത്രികരെ കാത്തിരുന്ന റെസ്‌ക്യൂ ഷിപ്പുകള്‍ സുരക്ഷിതമായി തീരത്തെത്തിച്ചു. പേടകവും തിരികെയെത്തിച്ചു.

നാസയുടെ ഷെയ്ന്‍ കിംബ്രോ, മെഗന്‍ മക്ആര്‍തര്‍, യൂറോപ്യന്‍ സ്പേസ് ഏജന്‍സിയില്‍ നിന്നുള്ള ഫ്രഞ്ച് ബഹിരാകാശ ഗവേഷകന്‍ തോമസ് പെസ്‌ക്വെറ്റ്, ജപ്പാന്റെ അകിഹികോ ഹോഷിഡെ എന്നിവര്‍ കഴിഞ്ഞ ഏപ്രിലിലാണ് ബഹിരാകാശ കേന്ദ്രത്തിലെത്തിയത്. ആറ് മാസത്തെ ബഹിരാകാശ ജീവിതത്തിനിടെ നിരവധി പരീക്ഷണങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കിയിരുന്നു. ബഹിരാകാശത്ത് ആദ്യമായി ചിലി പെപ്പര്‍ വളര്‍ത്തുന്ന പരീക്ഷണവും ഇവര്‍ നടത്തിയിരുന്നു.

   

ഭൂമിയില്‍ നിന്നും 300ലേറെ കിലോമീറ്ററുകള്‍ അകലെയായി ബഹിരാകാശത്ത് സ്ഥിതി ചെയ്യുകയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐ.എസ്.എസ്). യു.എസ്, റഷ്യ, ജപ്പാന്‍, കാനഡ, തുടങ്ങിയ രാജ്യങ്ങളിലെയും പതിനൊന്ന് യൂറോപ്യന്‍ രാജ്യങ്ങളിലെയും ബഹിരാകാശ സംഘടനകളുടെ സംയുക്തമായ പദ്ധതിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. നാസയാണ് ഈ പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത്.

ഇനി മൂന്ന് പേരാണ് ബഹിരാകാശ നിലയത്തില്‍ അവശേഷിക്കുന്നത്. ആന്റണ്‍ ഷാകെപ്ലെറോവ്, മാര്‍ക് വാന്‍ഡെ ഹെയ്, പ്യോട്ടര്‍ ദുബ്രോ എന്നിവരാണ് ഐ.എസ്.എസില്‍ തുടരുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.