2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

സി.എസ്.ഐ.ആറിന്റെ പുതിയ മേധാവിയായി നല്ലതമ്പി കലൈസെല്‍വി; സ്ഥാനത്തെത്തുന്ന ആദ്യ വനിത

ന്യൂഡല്‍ഹി: കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി.എസ്.ഐ.ആര്‍) മേധാവിയായി മുതിര്‍ന്ന ശാസ്ത്രജ്ഞയായ നല്ലതമ്പി കലൈസെല്‍വി. 38 ഗവേഷണ സ്ഥാപനങ്ങളുടെ ഈറ്റില്ലമായ ഇന്ത്യയിലെ ഉന്നത സയന്റിഫിക് ബോഡിയുടെ തലപ്പത്ത് എത്തുന്ന ആദ്യ വനിത എന്ന നേട്ടത്തിനുടമയായിരിക്കുകയാണ് ഇവര്‍. രണ്ടു വര്‍ഷത്തേക്കാണ് നിയമനം.

നിലവില്‍തമിഴ്‌നാട്ടിലെ സി.എസ്.ഐ.ആര്‍സെന്‍ട്രല്‍ ഇലക്ട്രോ കെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയായ കലൈസെല്‍വി സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് വകുപ്പ് സെക്രട്ടറിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

ശേഖര്‍ മണ്ടെ ഏപ്രിലില്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ലിഥിയം ബാക്ടറി മേഖലയിലാണ് കലൈസെല്‍വി പ്രശസ്തയായത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് കലൈസെല്‍വിയുടെ ജനനം. അംബസമുദ്രം എന്ന ഗ്രാമത്തിലെ തമിഴ് മീഡിയം സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.