2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സജീവ അധ്യയനത്തിലേക്ക് വിദ്യാലയങ്ങള്‍: ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും; കുട്ടികളുടെ വാക്‌സിന്‍ യജ്ഞത്തിന് സൗകര്യം

  • സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍ മെയ് 27നകം പൂര്‍ത്തിയാക്കണം

തിരുവനന്തപുരം: ജൂണ്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതിന് മുമ്പായി വിദ്യാഭ്യാസം ജില്ല ഉപജില്ലാ തലങ്ങളില്‍ യോഗങ്ങള്‍ വിളിച്ച് മുന്നൊരുക്കം വിലയിരുത്തും.
ജൂണ്‍ ഒന്നിന് കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.
സജീവ അധ്യായന വര്‍ഷത്തിലേക്കാണ് കടക്കുന്നത്, മെയ് 27നകം സ്‌കൂളുകളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പുതിയ അധ്യയന വര്‍ഷത്തില്‍ കുട്ടികളുടെ അക്കാദമിക്ക് നിലവാരം ഉയര്‍ത്തുക, ഭിന്ന ശേഷി സൗഹൃദമാക്കുക എന്നതിനാണ് ഊന്നല്‍ നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രവേശനോത്സവം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്ററുടെ നേതൃത്വത്തില്‍ സ്‌കൂളിനെ ഒറ്റ യൂണിറ്റായി കണ്ടാണ് സംഘടിപ്പിക്കേണ്ടത്.

നാല്‍പ്പത്തി രണ്ട് ലക്ഷത്തി 90,000 കുട്ടികളും ഒരുലക്ഷത്തി എണ്‍പതിനായിരത്തി അഞ്ഞൂറ്റി ഏഴ് അധ്യാപകരും ഇരുപത്തിനാലായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റിയെട്ട് അനധ്യാപകരും സ്‌കൂളുകളിലേക്കെത്തും. സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍ മെയ് 27നകം പൂര്‍ത്തിയാക്കണം. സമ്പൂര്‍ണ ശുചീകരണം നടത്തണം. ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലാ എന്ന് ഉറപ്പുവരുത്തണം. കുടിവെള്ള ടാങ്ക്, കിണറുകള്‍, മറ്റു ജലസ്രോതസ്സുകള്‍ എന്നിവ ശുചീകരിക്കണം.

കുട്ടികളുടെ വാക്‌സിന്‍ യജ്ഞം നടപ്പാക്കുന്നുണ്ട്. ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും മന്ത്രി അറിയിച്ചു. സ്‌കൂള്‍ തുറക്കുമ്പോള്‍ സ്‌കൂളില്‍ തന്നെ വാക്‌സിനേഷന്‍ സൗകര്യം ഒരുക്കും. സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ യോഗം നടത്താന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രവേശനോത്സവം കൊവിഡിന്റെ അതിതീവ്ര ഘട്ടം പിന്നിട്ട് സജീവമായ ഒരു അധ്യയന വര്‍ഷത്തിലേക്ക് കടക്കുകയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.