തിരുവനന്തപുരം: വിദ്യാലയങ്ങള്‍ നാടിന്റെ ഏറ്റവും വലിയ മതനിരപേക്ഷ കേന്ദ്രമാണെന്നും ജാതിയോ മതമോ കുഞ്ഞുങ്ങളെ വേര്‍തിരിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷത അപകടപ്പെടുത്താനുള്ള നീക്കത്തിനെതിരെ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊവിഡ് മഹാമാരി മൂലം ഏറ്റവും പ്രയാസം അനുഭവിച്ചത് കുഞ്ഞുങ്ങളാണ്. കഴിയാവുന്നത്ര പൊതുയിടങ്ങളില്‍ കളിയിടങ്ങള്‍ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ലോകം ശ്രദ്ധിക്കുന്ന നിലയിലാണ്. കൊവിഡ് കാലത്ത് നമ്മുടെ വിദ്യാലയങ്ങള്‍ക്ക് ദുര്‍ഗതി ഉണ്ടായില്ല. അക്കാദമിക് നിലവാരം ഇനിയും മെച്ചപ്പെടണം. എല്ലാ സ്‌കൂളും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments are closed for this post.