2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

യു.എ.ഇയില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള വിലക്ക് കര്‍ശനമാക്കും

അബുദാബി: യു.എ.ഇയില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള വിലക്ക് കര്‍ശനമാക്കാന്‍ അബുദാബി ട്രാഫിക് വിഭാഗം. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിനായി 700ലധികം ബസ് ജീവനക്കാര്‍ക്ക് അബുദാബി പൊലിസിലെ ട്രാഫിക് വിഭാഗം പരിശീലനം നല്‍കി. 556 ബസ് ഡ്രൈവര്‍മാരും ബസ് ജീവനക്കാരായ 150 പേര്‍ക്കുമുള്ള പരിശീലനമാണ് പൂര്‍ത്തിയായത്.

സ്‌കൂള്‍ ബസ്സിലെ കുട്ടികളുടെ സുരക്ഷിതത്വം ആരംഭിക്കുന്നത് ഡ്രൈവര്‍മാരുടെ ശ്രദ്ധയോടെയുള്ള ജോലിയില്‍ നിന്നാണെന്ന് പരിശീലന സെഷന് നേതൃത്വം നല്‍കിയ ഗതാഗത കമ്പനിയായ എസ്.ടി.എസ് ഗ്രൂപ്പിന്റെ എം.ഡി ചൂണ്ടിക്കാട്ടി. മറ്റ് വാഹനങ്ങള്‍ റോഡുകളില്‍ സ്‌കൂള്‍ ബസ്സിന് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എസ്.ടി.എസ് ഗ്രൂപ്പ് യു.എ.ഇയില്‍ 81,000 കുട്ടികള്‍ക്കാണ് യാത്രാസൗകര്യമൊരുക്കുന്നത്. 83 സ്‌കൂളുകള്‍ക്കു വേണ്ടി 3200 സ്മാര്‍ട്ട് ബസ്സുകള്‍ ഗ്രൂപ്പിനു കീഴില്‍ സര്‍വീസ് നടത്തിവരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News