2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ലിംഗവിവേചനമില്ലാത്ത യൂണിഫോമുകളുമായി ബ്രിട്ടന്‍: ആണ്‍കുട്ടികള്‍ക്ക് പാവടയും പെണ്‍കുട്ടികള്‍ക്ക് ട്രൗസറും ധരിക്കാം

  • മൂന്നാം ലിംഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളോട് അനുഭാവപൂര്‍വം പെരുമാറുന്നതിന്റെ ഭാഗമായാണ് ലിംഗവിവേചനമില്ലാത്ത യൂനിഫോമുകള്‍ അനുവദിക്കുന്നത്

ലണ്ടന്‍: ബ്രിട്ടനില്‍ ഇനി മുതല്‍ സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ക്ക് പാവടയും പെണ്‍കുട്ടികള്‍ക്ക് ട്രൗസറും ധരിക്കാം. ബ്രിട്ടനിലെ 80 സ്‌കൂളുകളിലാണ് ഇത്തരം ഒരു നടപടി. മൂന്നാം ലിംഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളോട് അനുഭാവപൂര്‍വം പെരുമാറുന്നതിന്റെ ഭാഗമായാണ് ലിംഗവിവേചനമില്ലാത്ത യൂനിഫോമുകള്‍ അനുവദിക്കുന്നത്. സ്വവര്‍ഗാനുരാഗികളെയും ലിംഗവൈവിധ്യമുള്ളവരെയും അകറ്റിനിര്‍ത്തുന്നതിനെതിരേയുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം നടപ്പാക്കാനൊരുങ്ങുന്നത്. സ്‌കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്വീകരിക്കേണ്ട ഡ്രസ് കോഡിനെ കുറിച്ചുള്ള നിയമാവലി ഇതോടെ എടുത്തുകളഞ്ഞു.
എന്നാല്‍, ഈ തീരുമാനത്തെ എതിര്‍ത്തുകൊണ്ട് രാജ്യത്തെ ചില ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ബ്രിമിങ്ഹാമിലെ അലന്‍സ്‌ക്രോഫ്റ്റ് സ്‌കൂളാണ് രാജ്യത്ത് ലിംഗനിക്ഷ്പക്ഷ യൂണിഫോമുകള്‍ ആദ്യം അനുവദിച്ചത്. ഓരോ കുട്ടിയുടെയും ലിംഗവും വ്യക്തിത്വവും എന്തെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവരവര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നതെന്നാണ് ഈ നടപടികള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.