തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള ഫലപ്രഖ്യാപനം മെയ് രണ്ടിന് നടത്തും. വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനവും പരീക്ഷാഫലങ്ങളും സംബന്ധിച്ച കലണ്ടര്‍ പ്രഖ്യാപിക്കുന്നതിനിടെയാണ് മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനത്തിന്റെ സമയം പ്രഖ്യാപിച്ചത്.
ഒന്നാം ക്ലാസ് പ്രവേശന നടപടികള്‍ ഏപ്രില്‍ 17 മുതല്‍ ആരംഭിക്കും. മെയ് രണ്ടിനു ശേഷം ടി സി കൊടുത്തുള്ള പ്രവേശനം നടത്തുമെന്നും മന്ത്രി അറിയിച്ചു. മാര്‍ച്ച് 31ന് സ്‌കൂള്‍ അടയ്ക്കുകയും ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുകയും ചെയ്യും.
മെയ് 20നകം എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനം നടത്തുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
Comments are closed for this post.