സ്‌കൂള്‍ ഉച്ചഭക്ഷണം കേന്ദ്രവിഹിതം ലഭിക്കുമെന്ന് പ്രതീക്ഷ: മന്ത്രി
തിരുവനന്തപുരം• സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കായുള്ള കേന്ദ്രവിഹിതം അധികം വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. താനും ഉദ്യോഗസ്ഥ സംഘവും ഡല്‍ഹിയില്‍ പോയി വിഷയത്തിന്റെ ഗൗരവം കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിരുന്നു. 202324 വര്‍ഷം സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതം 284.31 കോടി രൂപയാണ്. കേന്ദ്ര വിഹിതത്തിന്റെ ആദ്യ ഘട്ടം എത്രയും വേഗം ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ തുക ലഭിക്കുന്നതോടെ ആഗസ്റ്റ് മാസത്തെ കുടിശിക പൂര്‍ണമായും നല്‍കുമെന്നും മന്ത്രി പറഞ്ഞു. . സംസ്ഥാനത്തെ സ്‌കൂളുകളില്‍, പി.ടി.എ, എസ്.എം.സി, പൂര്‍വ വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയെ ഉള്‍പ്പെടുത്തി ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments are closed for this post.