കോഴിക്കോട്: കാണികള്‍ക്ക് ആവേശമേകി ഹൈസ്‌ക്കൂള്‍ വിഭാഗം ബാന്‍ഡ്‌മേളം. വേദി 18 ഊരാളികുടിയിലെ കത്തുന്നവെയില്‍ വകവയ്ക്കാതെ നിരവധി പേരാണ് മത്സരം വീക്ഷിക്കാനെത്തിയത്.
ഒരോ ചുവടുകള്‍ക്കും ഒരേ സ്വരത്തില്‍ കാണികള്‍ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നത് മത്സരാര്‍ഥികളില്‍ കൂടുതല്‍ ആവേശം നിറയ്ക്കുന്ന കാഴ്ചയായിരുന്നു.
നാല് ക്ലസ്റ്ററുകളായി 15 ടീമുകളാണ് ഹൈസ്‌കൂള്‍ വിഭാഗം മത്സരത്തില്‍ പങ്കെടുക്കുന്നത്. നാളെ ഹയര്‍ സെക്കഡറി വിഭാഗം ബാന്‍ഡ്‌മേളം മത്സരം ഇതേ വേദിയില്‍ അരങ്ങേറും.
Comments are closed for this post.