2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘പി.ടി പിരിയഡ് ക്ലാസെടുക്കുന്നത് തടയും, എല്ലാ അച്ചടക്കവും പാലിച്ച് കുട്ടികളെ മര്യാദയ്ക്ക് നോക്കിക്കോളും’ വിദ്യാര്‍ഥിനിയുടെ തെരഞ്ഞെടുപ്പ് പ്രസംഗം വൈറല്‍. വിഡിയോ…

‘പി.ടി പിരിയഡ് ക്ലാസെടുക്കുന്നത് തടയും, എല്ലാ അച്ചടക്കവും പാലിച്ച് കുട്ടികളെ മര്യാദയ്ക്ക് നോക്കിക്കോളും’ വിദ്യാര്‍ഥിനിയുടെ തെരഞ്ഞെടുപ്പ് പ്രസംഗം വൈറല്‍. വിഡിയോ…

സ്‌കൂള്‍ ലീഡര്‍ തെരഞ്ഞടുപ്പില്‍ വിദ്യാര്‍ഥികളെയും അധ്യാപരെയും കൈയടിപ്പിച്ച തീപ്പൊരി പ്രസംഗവുമായി ഏഴാം തരത്തിലെ കൊച്ചു സ്ഥാനാര്‍ഥി. സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ പ്രസംഗം. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെയും വാഗ്ദാനങ്ങളെയും കുറിച്ചാണ് കൊച്ചുമിടുക്കി പ്രസംഗിച്ചത്. വിദ്യാര്‍ഥിനിയുടെ പ്രസംഗിക്കാനുള്ള കഴിവിനെയും നിരീക്ഷണ പാടവത്തെയും പ്രശംസിച്ച് നിരവധിപേരാണ് രംഗത്തെത്തുന്നത്.

‘ഞാനിവിടെ സ്‌കൂള്‍ ലീഡറായി വന്നാല്‍ എല്ലാ അച്ചടക്കവും പാലിച്ച് ഇവിടുത്തെ കുട്ടികളെ മര്യാദയ്ക്ക് നോക്കിക്കോളുമെന്ന് ഞാന്‍ പറയുന്നു. കാരണം നമ്മുടെ സ്‌കൂള്‍ അച്ചടക്കത്തോടെയും വൃത്തിയോടെയും ഇരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. പിന്നെ എനിക്കിവിടെ പറയാനുള്ളത്, ചില മാഷുമാര്‍ പി.ടി പിരിയഡ് കേറി ക്ലാസെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് പൂര്‍ണമായും തെറ്റാണ്. അതിവിടെ നടക്കൂല്ല’ വീഡിയോയില്‍ പറയുന്നു.

ചില ടീച്ചര്‍മാര്‍ പച്ച ചുരിദാറാണെങ്കില്‍ പച്ച, ചെരിപ്പ്, പച്ച ക്യൂട്ടെക്‌സ്, പച്ചക്കമ്മല്‍, പച്ചക്ലിപ്പ് എന്നെല്ലാം ധരിക്കുന്നുണ്ട്. മാഷന്മാരാണെങ്കില്‍ ബ്രാന്‍ഡഡ് ഷര്‍ട്ട്, ജീന്‍സ് എന്നിവയും ധരിക്കുന്നു’ണ്ടെന്നും വിദ്യാര്‍ഥിനി ചൂണ്ടിക്കാട്ടുന്നു. കണ്ണംകോട് ടി.പി.ജി മെമ്മോറിയല്‍ യു.പി സ്‌കൂള്‍ എന്ന ബോര്‍ഡ് വീഡിയോയില്‍ കാണാം. പെന്‍ ചിഹ്നത്തില്‍ തനിക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നാണ് വിദ്യാര്‍ഥിനി അഭ്യര്‍ഥിക്കുന്നത്.

https://www.facebook.com/reel/6441461255940061


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.