
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) സുപ്രിംകോടതിയുടെ നിര്‍ദേശം.
കഴിഞ്ഞദിവസം സി.ബി.ഐയുടെ അറസ്റ്റിലായ ചിദംബരം ഇപ്പോള്‍ അഞ്ചു ദിവസത്തെ സി.ബി.ഐ കസ്റ്റഡിയിലാണ്. ഇതിനിടെയാണ് ഇ.ഡിയും അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ ശ്രമം നടത്തിയത്. എന്നാല്‍ ഇതിനെതിരെ ഇടക്കാല ജാമ്യം തേടി ചിദംബരത്തിന്റെ അഭിഭാഷകര്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.
സി.ബി.ഐ കസ്റ്റഡി കാലാവധി അവസാനിക്കുന്ന തിങ്കളാഴ്ച ചിദംബരത്തിന്റെ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കുന്നുണ്ട്. അതുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ബുധനാഴ്ചയാണ് ചിദംബരം അറസ്റ്റിലായത്.
Comments are closed for this post.