ന്യൂഡല്‍ഹി: യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കാലത്ത് ഉത്തര്‍പ്രദേശില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ അന്വേഷണത്തിന്റെ സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം. ആറ് ആഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. 2017 മുതല്‍ സംസ്ഥാനത്ത് നടന്നിട്ടുള്ള 183 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ അന്വേഷണ പുരോഗതി, എതൊക്കെ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു, സ്വീകരിച്ച ശിക്ഷാ നടപടികള്‍ എന്നിവ അടങ്ങുന്ന സത്യവാങ്മൂലമാണ് സമര്‍പ്പിക്കേണ്ടത്.
ഗുണ്ടാനേതാവ് അതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവേയായിരുന്നു സുപ്രിം കോടതിയുടെ പരാമര്‍ശം.
ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ അന്വേഷണത്തിന് ദേശിയ മനുഷ്യാവകാശ കമ്മീഷന്‍ തയ്യാറാക്കിയ മാര്‍?ഗരേഖയ്ക്ക് സമാനമായ പൊതു മാര്‍ഗനിര്‍ദേശം തയ്യാറാക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ നടന്ന ഏറ്റുമുട്ടല്‍ കൊലപാതങ്ങളുടെ അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി സംസ്ഥാന അഡ്വക്കേറ്റ് ജനറലിനോട് നിര്‍ദേശിച്ചത്.
Comments are closed for this post.