2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ബിരുദമുണ്ടോ? എസ്.ബി.ഐയില്‍ ജോലി നേടാം; 2000 ഒഴിവുകളിലേക്ക് നിയമനം; 41000ന് മുകളില്‍ തുടക്ക ശമ്പളം നേടാന്‍ അവസരം

ബിരുദമുണ്ടോ? എസ്.ബി.ഐയില്‍ ജോലി നേടാം; 2000 ഒഴിവുകളിലേക്ക് നിയമനം; 41000ന് മുകളില്‍ തുടക്ക ശമ്പളം നേടാന്‍ അവസരം

ബിരുദ വിദ്യാര്‍ഥികള്‍ക്ക് ജോലിയവസരവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് 2000 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 2023 നവംബറിലാണ് തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രിലിമിനറി പരീക്ഷകള്‍ നടക്കുക. നിയമനം രാജ്യത്തെവിടെയുമാവാം.

യോഗ്യത
1. ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ കേന്ദ്ര ഗവണ്‍മെന്റ് അംഗീകരിച്ച തത്തുല്യയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

2. ബിരുദ കോഴ്‌സിന്റെ അവസാന വര്‍ഷ/ സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.

3. ഇവര്‍ അഭിമുഖത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം ഡിസംബര്‍ 31നോ അതിന് മുമ്പോ ബിരുദ പരീക്ഷ പാസായതിന്റെ തെളിവ് ഹാജരാക്കേണ്ടി വരും.

4. മെഡിക്കല്‍, എഞ്ചിനീയറിങ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

5. തെരഞ്ഞെടുക്കപ്പെടുന്നവര്‍ രണ്ട് ലക്ഷം രൂപയുടെ സര്‍വ്വീസ് ബോണ്ട് സമര്‍പ്പിക്കണം.

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 36000 മുതല്‍ 63840 രൂപ വരെ ശമ്പളം ലഭിക്കും. തുടക്കത്തില്‍ നാല് ഇന്‍ക്രിമെന്റുള്‍പ്പെടെ 41960 രൂപയായിരിക്കും അടിസ്ഥാന ശമ്പളം.

വയസ്
1. 2023 ഏപ്രില്‍ 1ന്, 21 വയസ് പൂര്‍ത്തിയായവര്‍ക്കാണ് അപേക്ഷിക്കാനാവുക. 30 വയസ് കഴിയാനും പാടില്ല.

2. അപേക്ഷകര്‍ 02-04-1993 നും 01-04-2002 നും ഇടയില്‍ ജനച്ചവരായിരിക്കണം.

3. ഉയര്‍ന്ന പ്രായ പരിധിയില്‍ എസ്.എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി (എന്‍.സി.എല്‍) വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവ് ലഭിക്കും.

4. ഭിന്നശേഷിക്കാരിലെ ജനറല്‍/ ഇ.ഡബ്ല്യൂ.എസ് വിഭാഗത്തിന് 10 വര്‍ഷത്തെ ഇളവുണ്ട്.

5. വിമുക്ത ഭടന്‍മാര്‍ക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

അപേക്ഷ ഫീസ്
ജനറല്‍/ ഇ.ഡബ്ല്യൂ.എസ്/ ഒ.ബി.സി വിഭാഗക്കാര്‍ക്ക് 750 രൂപ
എസ്.സി/ എസ്.ടി/ പി.ഡബ്ല്യൂ.ബി.ഡി വിഭാഗക്കാര്‍ക്ക് ഫീസില്ല.

പരീക്ഷ
ഓണ്‍ലൈനായി നടത്തുന്ന പ്രിലിമിനറി പരീക്ഷയ്ക്ക് ഒരുമണിക്കൂറാണ് സമയം. ഒബ്ജക്ടീവ് മാതൃകയിലാണ് പരീക്ഷ. ആകെ 100 ചോദ്യമുണ്ടായിരിക്കും. ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, റീസണിങ് എബിലിറ്റി എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങള്‍. തെറ്റുത്തരത്തിന് നാലിലൊന്ന് നെഗറ്റീവ് മാര്‍ക്കുണ്ടായിരിക്കും. മെയിന്‍ പരീക്ഷയും ഓണ്‍ലൈനായാണ് നടത്തുക. ഇതില്‍ 200 മാര്‍ക്കിനുള്ള ഒബ്ജക്ടീവ് പേപ്പറും 250 മാര്‍ക്കിനുള്ള ഡിസ്‌ക്രിപ്റ്റീവ് പേപ്പറുമുണ്ടാവും. എസ്.സി., എസ്.ടി., ഒ.ബി.സി., മതന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവര്‍ക്ക് ഓണ്‍ലൈനായി പ്രീഎക്‌സാമിനേഷന്‍ ട്രെയിനിങ്ങിന് അവസരമുണ്ടായിരിക്കും.

അപേക്ഷിക്കേണ്ട വിധം

1.sbi.co.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

  1. ഹോംപേജില്‍, PO റിക്രൂട്ട്‌മെന്റിനായി ലഭ്യമായ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 3.നിങ്ങളുടെ ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുന്നത് തുടരുക.
  2. ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്യുകയും ഓണ്‍ലൈന്‍ അപേക്ഷാ ഫീസ് അടയ്ക്കുകയും ചെയ്യുക.
  3. അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം പേജ് ഡൗണ്‍ലോഡ് ചെയ്യുക.
  4. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 27 ആണ്.
    കൂടുതല്‍ വിവരങ്ങള്‍ക്ക് https://bank.sbi/careers/currentopeninsg എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.