2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പുണ്യമാസം പിറന്നു; കേരളത്തില്‍ ഞായറാഴ്ച റമദാന്‍ ഒന്ന്

കോഴിക്കോട്: കേരളത്തില്‍ റമദാന്‍ വ്രതാരംഭത്തിന് ഞായറാഴ്ച തുടക്കമാവും. പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച റമദാന്‍ വ്രതാരംഭത്തിനു തുടക്കമാകുന്നതെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍, എ നജീബ് മൗലവി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വിസ്ഡം ഹിലാല്‍ വിംഗ് ചെയര്‍മാന്‍ അബൂബക്കര്‍ സലഫി, കെ.വി ഇമ്പിച്ചമ്മത് ഹാജി, കേരള ഹിലാല്‍ കമ്മിറ്റി (കെ.എന്‍.എം) ചെയര്‍മാന്‍ എം.മുഹമ്മദ് മദനി എന്നിവര്‍ അറിയിച്ചു.

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച മുതല്‍ വ്രതാനുഷ്ഠാനത്തിനു തുടക്കമായിട്ടുണ്ട്. സഊദിയിലും ഖത്തറിലും യു.എ.ഇയിലും ബഹ്റൈനിലും മാസപ്പിറവി ദൃശ്യമായതോടെയാണ് റമദാന്‍ വ്രതാനുഷ്ഠാനത്തിന് ശനിയാഴ്ച തുടക്കമായത്.

ഒമാനിലും ഞായറാഴ്ചയായിരിക്കും റമദാന്‍ ഒന്ന് എന്ന് മാസപ്പിറവി നിര്‍ണയ പ്രധാന സമിതി അറിയിച്ചിരുന്നു.
കോവിഡ് മഹമാരിയുടെ ഭീതി മാറിയ ആശ്വാസത്തിലാണ് ഗള്‍ഫില്‍ വ്രതാരംഭം. പള്ളികളില്‍ നിബന്ധനകളോടെ ഇഫ്താറും രാത്രി നിസ്‌കാരങ്ങളും നടക്കുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.