അഹമ്മദാബാദ: കഴിഞ്ഞ ദിവസമാണ് തെരുവുനായയുടെ വായില്‍നിന്ന് നവജാത ശിശുവിനെ രക്ഷിച്ചതിന് ഓട്ടോറിക്ഷ ഡ്രൈവറായ സര്‍ഫുദ്ദീന്‍ ഷെയ്ക്ക വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുട്ടിയെ രക്ഷിച്ച് കൊണ്ടുവന്നതാണെന്നാണ് ഓട്ടോറിക്ഷാ ഡ്രൈവറായ ഇയാള്‍ ആദ്യ ഭാര്യയെ പറഞ്ഞു വിശ്വസിപ്പിച്ചത്. തെരുവുനായയുടെ വായില്‍നിന്ന് നവജാതശിശുവിനെ രക്ഷിച്ചു എന്ന അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരുടെ ഇടയില്‍ ഹീറോയായി നില്‍ക്കുകയായിരുന്നു ഇയാള്‍. എന്നാല്‍ അദ്ദേഹത്തിന്റെ കീര്‍ത്തിക്ക്് അല്‍പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാമത്തെ ഭാര്യയുലുണ്ടായ കുട്ടിയുടെ വിവരം ആദ്യ ഭാര്യ അറിയാതിരിക്കാന്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ നുണ പറഞ്ഞതാണെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഇയാള്‍ക്കെതിരേ പൊലിസ് കേസെടുത്തു. ഗുജറാത്തിലെ വേജാല്‍പൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
കുട്ടിയുടെ ആരോഗ്യനില പരിശോധിക്കാന്‍ ആശുപത്രിയിലെത്തിയ പൊലിസുകാര്‍ക്ക് ഇയാളുടെ വാക്കുകളില്‍ പൊരുത്തക്കേട് തോന്നിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തായത്. കുട്ടിയുടെ സംരക്ഷണം ഉറപ്പുവരുത്താനാണ് കെട്ടിച്ചമച്ച കഥ മെനഞ്ഞതെന്ന് പൊലിസ് പറയുന്നു.
Comments are closed for this post.