2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഖത്തറിലെ സൗദി എംബസി ദിവസങ്ങള്‍ക്കകം തുറക്കും

ദോഹ: ഖത്തറിലെ സൗദി എംബസി ദിവസങ്ങള്‍ക്കകം വീണ്ടും തുറക്കുമെന്ന് സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. 2017 മുതല്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഖത്തര്‍ ഉപരോധം അവസാനിപ്പിച്ചതിന് ശേഷമാണ് സൗദി അംബാസഡറെ ഖത്തറിലേക്ക് അയക്കാന്‍ ഒരുങ്ങുന്നത്.

ജനുവരി 14 മുതല്‍ ഇരു രാജ്യങ്ങളും തമ്മില്‍ വാണിജ്യ വിമാന സര്‍വിസുകള്‍ നടത്തിക്കൊണ്ട് സൗദി തങ്ങളുടെ വ്യോമാതിര്‍ത്തിയും കര, കടല്‍ അതിര്‍ത്തികളും ഖത്തറിലേക്ക് വീണ്ടും തുറന്നിരുന്നു. നിലവില്‍ സൗദി മാത്രമാണ് ഖത്തറില്‍ എംബസി തുരക്കുമെന്ന പ്രഖ്യാപിച്ചിട്ടുള്ളത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.