മക്ക: ഹജ്ജ് തീര്‍ഥാടകരെ താമസിപ്പിക്കുന്നതിന് റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ വാടകയ്ക്ക് നല്‍കാന്‍ മക്കയിലെ സൗദികള്‍ക്ക് അനുമതി. അധികൃതരില്‍ നിന്ന് ഇതിന് മുന്‍കൂര്‍ അനുമതി വാങ്ങണം. ഇതിനായി പൗരന്മാരില്‍ നിന്ന് അപേക്ഷ സ്വീകരിച്ചു തുടങ്ങിയതായി മക്ക മേയറുടെ ഓഫിസിലെ തീര്‍ഥാടക ഭവന സമിതി അറിയിച്ചു.
വാടകയ്ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്ന റെസിഡന്‍ഷ്യല്‍ യൂണിറ്റുകളുടെ ഉടമകള്‍ പെര്‍മിറ്റിനായി അപേക്ഷ നല്‍കുന്നതിനനുസരിച്ച് എന്‍ജിനീയറിങ് വിഭാഗവും വിവിധ വകുപ്പുകളും പരിശോധന നടത്തി ലൈസന്‍സും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും നല്‍കും. ഇതിനായി നിയുക്ത എഞ്ചിനീയറിങ് ഓഫിസുകളുമായി ഉടന്‍ ബന്ധപ്പെടണം. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും പൗരന്മാരില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരുമെന്ന് മേയറുടെ ഓഫിസ് അറിയിച്ചു.
സിവില്‍ ഡിഫന്‍സിന്റെയും അംഗീകൃത എഞ്ചിനീയറിങ് കണ്‍സള്‍ട്ടിങ് ഓഫിസുകളിലൊന്നിന്റെയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഹൗസിങ് യൂണിറ്റുകള്‍ക്കാണ് പില്‍ഗ്രിംസ് ഹൗസിങ് കമ്മിറ്റി പെര്‍മിറ്റ് നല്‍കുക. നിര്‍മാണചട്ടങ്ങളും ഫയര്‍ ആന്റ് സേഫ്റ്റി നിബന്ധനകളും പാലിച്ച് നിര്‍മിച്ച ഹൗസിങ് യൂണിറ്റുകള്‍ക്ക് മറ്റു സുരക്ഷാ ഘടകങ്ങള്‍ കൂടി പരിശോധിച്ചാവും ലൈസന്‍സ് അനുവദിക്കുന്നത്.
Comments are closed for this post.