സഊദിയിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്ന് കണക്ഷൻ വിമാനങ്ങൾ ഉണ്ടാകുമെന്നും ഖത്തർ എയർ
റിയാദ്: സഊദി അറേബ്യയും ഖത്തറും തമ്മിലുള്ള നയതന്ത്ര ബന്ധം പൂർവ്വ സ്ഥിതിയിലായതോടെ ഇരു രാജ്യങ്ങളിലെയും ദേശീയ വിമാന കമ്പനികൾ ഇരു രാജ്യങ്ങളെയും ബന്ധിപ്പിച്ചുള്ള സർവ്വീസുകൾ പ്രഖ്യാപിച്ചു. സഊദി അറേബ്യയുടെ സഊദി എയർലൈൻസ് ഖത്തറിലേക്കും ഖത്തർ എയർവെയ്സ് സഊദിയിലേക്കുമാണ് സർവ്വീസുകൾ പ്രഖ്യാപിച്ചത്.
ഖത്തറിലേക്കുള്ള വിമാന സർവീസുകൾ ഞായറാഴ്ച മുതൽ പുനഃരാരംഭിക്കുമെന്ന് സഊദിയ അറിയിച്ചു. ദോഹയിലേക്ക് റിയാദില്‍ നിന്ന് പ്രതിവാരം നാലു സര്‍വീസുകളും ജിദ്ദയില്‍നിന്ന് മൂന്നു സര്‍വീസുകളുമാണ് നടത്തുക. ആദ്യ സർവ്വീസ് ഞായറാഴ്ച റിയാദില്‍നിന്ന് ദോഹയിലേക്ക് വൈകിട്ട് 4.40 ന് പുറപ്പെടുമെന്നും സഊദിയ അറിയിച്ചു.
ഖത്തറിൽ നിന്നുള്ള ആദ്യ ഖത്തർ എയർവേയ്‌സ് വിമാനം തിങ്കളാഴ്ച റിയാദിലെത്തും. തുടർന്ന് ജിദ്ദയിലേക്ക് 14 മുതലും ദമാമിലേക്ക് 16 മുതലും സർവ്വീസുകൾ പുനഃരാരംഭിക്കുമെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചു. മൂന്നിടങ്ങളിലേക്കും പ്രതിദിന സർവ്വീസുകൾ ഉണ്ടായിരിക്കും. സഊദിയിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്നും കണക്ഷൻ വിമാനങ്ങളും സജ്ജമാണെന്ന് കമ്പനി അറിയിച്ചു.
Comments are closed for this post.