2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഇലക്ട്രിക് ഹെലികോപ്റ്ററുകളുമായി സഊദി

റിയാദ്: കുത്തനെ ടേക്ക് ഓഫും ലാൻഡിങ്ങും നടത്താനാകുന്ന ‘ഇവിറ്റോൾ’ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ഹെലികോപ്റ്ററുകൾ 2026-ഓടെ റിയാദിലും ജിദ്ദയിലും പ്രവർത്തനസജ്ജമാകാൻ ഒരുങ്ങി സഊദി. ഇതിനായി ദേശീയ വിമാന കമ്പനിയായ ഫ്ലൈനാസും ഈവ് എയർ മൊബിലിറ്റി കമ്പനിയും സഹകരണ കരാർ ഒപ്പിട്ടു.

ഇലക്‌ട്രിക് വിമാനങ്ങൾക്കായുള്ള പ്രാദേശിക സംവിധാനത്തിെൻറ ഭാവി കെട്ടിപ്പടുക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ രാജ്യത്തെ വ്യോമയാന വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിന് ഇത് വലിയ സംഭാവന ചെയ്യും. പ്രമുഖ കമ്പനി എന്ന നിലയിൽ ഈവ് എയർ മൊബിലിറ്റിയുമായുള്ള കരാർ പരിസ്ഥിതിയിലും സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും സുസ്ഥിരമായ സ്വാധീനം ചെലുത്തുന്ന സംരംഭങ്ങൾ സ്വീകരിക്കുന്നതിനുള്ള അദ്ദേഹത്തിെൻറ കമ്പനിയുടെ തന്ത്രവുമായി പൊരുത്തപ്പെടുന്നുവെന്ന് ഫ്ലൈനാസ് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ ബന്ദർ അൽമുഹന്ന പറഞ്ഞു. വാതക ഉദ്വമനം നിർവീര്യമാക്കാനുള്ള ദേശീയ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.