ജിദ്ദ: സഊദിയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സ്വന്തം ഉത്തരവാദിത്തത്തില്‍ ആളുകളെ ഉംറ വിസയില്‍ സഊദിയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതി ഉടന്‍ നടപ്പാകുമെന്ന് ഹജ് ഉംറ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ: അബ്ദുല്‍ അസീസ് വസ്സാന്‍ അറിയിച്ചു.
‘ഉംറ ഓഫ് ദ ഹോസ്റ്റ്’ എന്ന പേരിലാണ് ഈ പദ്ധതി അറിയപ്പെടുക. തീര്‍ഥാടകരെ സ്വന്തം ഉത്തരവാദിത്തത്തില്‍ ആതിഥേയരായി റിക്രൂട്ട് ചെയ്യാന്‍ ഇത് വഴി സ്വദേശികള്‍ക്കും വിദേശികള്‍ക്കും സാധിക്കും. ഈ പദ്ധതി പ്രകാരം സഊദിയിലുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും മൂന്ന് മുതല്‍ അഞ്ച് വരെ വ്യക്തികളെ ഉംറ അതിഥികളായി കൊണ്ട് വരാന്‍ സാധിക്കും. വര്‍ഷത്തില്‍ മൂന്ന് തവണ ഇങ്ങനെ ആളുകളെ കൊണ്ട് വരാന്‍ അനുവാദമുണ്ടാവും.
സ്വദേശികള്‍ക്ക് അവരുടേ സിവില്‍ ഐഡി നമ്പര്‍ ഉപയോഗിച്ചും വിദേശികള്‍ക്ക് ഇഖാമ നമ്പര്‍ ഉപയോഗിച്ചും ഉംറ വിസകള്‍ ഇഷ്യു ചെയ്യാന്‍ സാധിക്കും.സഊദികള്‍ക്ക് അവരുടെ ഐഡി ഉപയോഗിച്ച് ആരെയും ഉംറ അതിഥികളായി സഊദിയിലേക്ക് കൊണ്ട് വരാം. വിദേശികള്‍ക്ക് അവരുടെ ഇഖാമ ഉപയോഗിച്ച് അടുത്ത ബന്ധുക്കളെ കൊണ്ട് വരാന്‍ അനുവദിക്കും. സഊദിയിലെത്തി തിരിച്ച് പോകും വരെ തീര്‍ത്ഥാടകരുടെ മുഴുവന്‍ കാര്യങ്ങളും ആതിഥേയന് കൈകാര്യം ചെയ്യണം.
ഈ പദ്ധതി നടപ്പിലാകുന്നതോടെ ഇഖാമയിലെ പ്രഫഷന് പ്രശ്നങ്ങള്‍ കാരണം വിസിറ്റിങ് വിസയില്‍ ഫാമിലിയെ കൊണ്ട് വരാന്‍ സാധിക്കാത്ത വിദേശികള്‍ക്കും ഉംറ വിസയില്‍ തങ്ങളുടെ കുടുംബത്തെ കൊണ്ട് വരാന്‍ സാധിച്ചേക്കുമെന്നാണു കരുതപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.