2021 March 08 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയിൽ മൂന്നാം ഘട്ട വാക്‌സിൻ വിതരണം ആരംഭിച്ചു; മുഴുവനാളുകൾക്കും വാക്‌സിൻ ലഭിക്കും

റജിസ്റ്റർ ചെയ്‌തവർ 20 ലക്ഷം കവിഞ്ഞു,

മൂന്ന് ലക്ഷം ഡോസ് വിതരണം ചെയ്‌തു,

30 ലക്ഷം ഡോസ് വാക്‌സിൻ കൂടി ഉടൻ എത്തിച്ചേരും

      റിയാദ്: സഊദിയിൽ കൊവിഡ് വാക്‌സിൻ മൂന്നാം ഘട്ടം വിതരണം ആരംഭിച്ചു. ആദ്യ രണ്ടു ഘട്ടത്തിൽ നേരത്തെ രജിസ്റ്റർ ചെയ്‌തവർക്ക് വാക്സിൻ വിതരണം തുടരുന്നതിനിടെയാണ് മൂന്നാം ഘട്ടത്തിൽ കൂടിയുള്ളവർക്ക് വാക്സിൻ വിതരണം ആരംഭിച്ചത്. രാജ്യത്തെ മുഴുവൻ പൗരന്മാർക്കും പ്രവാസികൾക്കും യാതൊരു മാനദണ്ഡങ്ങളും നോക്കാതെ വ്യാപകമായി വാക്സിൻ വിതരണം നൽകുന്നതാണ് മൂന്നാം ഘട്ടം. ഒന്നും രണ്ടും ഘട്ടങ്ങളിൽ ആരോഗ്യ പ്രവർത്തകർ, നിശ്ചിത വയസ് പിന്നിട്ടവർ, ചില പ്രത്യേക രോഗങ്ങൾ ഉള്ളവർ എന്നിങ്ങനെ വിവിധ കാറ്റഗറിയിലുള്ളവരെയാണ് വാക്‌സിൻ വിതരണത്തിന് തിരഞ്ഞെടുത്തിരുന്നത്.

     എന്നാൽ, മൂന്നാം ഘട്ടത്തിൽ വാക്‌സിൻ സ്വീകരിക്കാൻ തയ്യാറായി രജിസ്റ്റർ ചെയ്‌ത രാജ്യത്തെ മുഴുവൻ ആളുകൾക്കും വാക്‌സിൻ നൽകുവാനുള്ള പദ്ധതിയാണ് ആരോഗ്യ മന്ത്രാലയം ആരംഭിച്ചത്. അതേസമയം, രാജ്യത്ത് വാക്‌സിൻ സ്വീകരിക്കുന്നതിനായി തയ്യാറായി രജിസ്റ്റർ ചെയ്‌തവരുടെ എണ്ണം ഇരുപത് ലക്ഷം കവിഞ്ഞു. ഇതിനകം മൂന്ന് ലക്ഷത്തോളം ആളുകൾക്ക് വാക്‌സിൻ വിതരണം നൽകുകയും ചെയ്തിട്ടുണ്ടെന്നു ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.

     വരും ദിവസങ്ങളിൽ മുപ്പത് ലക്ഷം വാക്‌സിൻ ഡോസുകൾ കൂടി രാജ്യത്ത് എത്തിച്ചേരുമെന്നും അധികൃതർ അറിയിച്ചു. ഫൈസർ വാക്സിനാണ്‌ സഊദിയിൽ വിതരണം ചെയ്യുന്നത്. വാക്‌സിൻ സ്വീകരിക്കേണ്ടവർ ആരോഗ്യ മന്ത്രാലയത്തിന്റെ സ്വീഹതി ആപ്ലിക്കേഷൻ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. മലയാളികൾ ഉൾപ്പെടെ നിരവധി പേർ ഇതിനകം രണ്ടു ഡോസ് വാക്‌സിനുകളും സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.