
ദമാം: തീവ്രവാദക്കേസില്‍ 14 പേര്‍ക്ക് സഊദി ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ശീഈ ഭൂരിപക്ഷ പ്രദേശമായ ഖതീഫില്‍ പൊലിസ് സ്റ്റേഷന് ആക്രമണക്കേസിലാണ് ഇവര്‍ക്കു വധശിക്ഷ വിധിച്ചത്. പ്രതികളെന്നു കണ്ടെത്തിയ ഒന്‍പതു പേര്‍ക്ക് പതിനഞ്ചു വര്‍ഷംവരെയുള്ള ജയില്‍ ശിക്ഷയും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാളെ നിരപരാധിയെന്നു കണ്ടെത്തി വിട്ടയക്കുകയും ചെയ്തു.
മൂന്നു വര്‍ഷം മുന്‍പാണ് കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫില്‍ പൊലിസ് സ്റ്റേഷന് ആക്രമണക്കേസില്‍ പ്രതികള്‍ പിടിയിലാകുന്നത്. 24 പേരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ആയുധങ്ങളും മറ്റുമായാണ് ഇവര്‍ സുരക്ഷാ കേന്ദ്രം അക്രമിച്ചത്. 2011-14 കാലയളവില്‍ ഇരുപതോളം ആക്രമണങ്ങളാണ് ഇത്തരത്തില്‍ നടന്നത്.
Comments are closed for this post.