2021 December 08 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഒറ്റ ചാർജിൽ 2,500 കിലോമീറ്റർ വരെ സഞ്ചരിക്കാം; സൗരോർജ്ജ കാറുമായി സഊദി വിദ്യാർത്ഥികൾ

അബ്‌ദുസ്സലാം കൂടരഞ്ഞി

റിയാദ്: സൗരോർജ്ജ ഗതാഗത രംഗത്ത് വിപ്ലവങ്ങൾ പ്രതീക്ഷിക്കുന്ന കാലത്ത് നൂതന ടെക്നോളജിയുമായി സഊദി വിദ്യാർഥികൾ. ഒറ്റത്തവണ ചാർജ് ചെയ്‌താൽ 2,500 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന സൗരോർജ്ജ കാർ നിർമ്മിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് സഊദി എഞ്ചിനീയറിങ് വിദ്യാർത്ഥികൾ. ഒരു തവണ ചാർജ് ചെയ്‌താൽ മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ 2,500 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നതാണ് ഇതിനെ വ്യത്യസ്മതമാക്കുന്നത്.

ആഗോള നിർമ്മാണ ഭീമന്മാരായ ബോയിങ്ങുമായി സഹകരിച്ച് ജിദ്ദയിലെ അൽഫൈസൽ യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എൻജിനീയറിങ് വിദ്യാർഥികളാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. വ്യാഴാഴ്ച നടന്ന ചടങ്ങിൽ യൂനിവേഴ്‌സിറ്റി പ്രസിഡൻറ് പ്രഫ. മുഹമ്മദ് ബിൻ അലി അൽ ഹയാസയും ബോയിങ് പ്രതിനിധികളും പങ്കെടുത്തു. യൂനിവേഴ്സിറ്റിയിലെ ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇൻഡസ്ട്രിയൽ, ടെക്നിക്കൽ എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ 2015 മുതൽ ആരംഭിച്ച പ്രയത്നങ്ങളുടെ ഫലമായാണ് കാർ പുറത്തിറക്കാൻ സാധിച്ചതെന്നും പദ്ധതി പൂർത്തീകരിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷവും പ്രോത്സാഹനവും സർവകലാശാലയുടെ ഭാഗത്തുനിന്നും വിദ്യാർഥികൾക്ക് നൽകിയിരുന്നതായും പ്രഫ. മുഹമ്മദ് ബിൻ അലി അൽ ഹയാസ പറഞ്ഞു.

സഊദി വിഷൻ 2030 പദ്ധതിയുടെ സംഭാവനയായി അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനും ശാസ്ത്രീയ ഗവേഷണങ്ങൾക്കായും കാർ ഉപയോഗപ്പെടുത്തുമെന്നും ഇതിെൻറ ഭാഗമായി 2022ൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന മാരത്തൺ മത്സരത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.