2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയിൽ ആഭ്യന്തര വിമാന സർവീസുകൾ നിർത്തലാക്കിയിട്ടില്ല

ജിദ്ദ: കൊറോണ വൈറസ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി സഊദിയിലെ ആഭ്യന്തര വിമാന സർവീസുകൾ നിർത്തലാക്കിയിട്ടുണ്ടെന്ന പ്രചാരണം ബന്ധപ്പെട്ടവർ നിഷേധിച്ചു.
ജിദ്ദ, അബ്ഹ, ദമാം എയർപോർട്ടുകളുമായി ബന്ധപ്പെട്ടവരെല്ലാം എല്ലാ ആഭ്യന്തര വിമാനങ്ങളും സർവീസ് നടത്തുന്നുണ്ടെന്നും നിർത്തലാക്കിയതായ വാർത്ത തെറ്റാണെന്നും അറിയിച്ചു.
അതേ സമയം മാർച്ച് 15 ഞായറാഴ്ച മുതൽ എല്ലാ അന്താരാഷ്ട്ര സർവീസുകളും നിർത്തലാക്കുന്നതായി സഊദി ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നേരത്തെ അറിയിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 11 മുതൽ 14 ദിവസത്തേക്കാണു അന്താരാഷ്ട്ര വിമാനങ്ങൾ നിർത്തൽ ചെയ്യുന്നത്. ഒഴിവാക്കാനാകാത്ത ചില സന്ദർഭങ്ങളിൽ മാത്രം സർവീസുകൾ നടത്തുന്നതിനു അനുമതിയുണ്ടാകും.
വിമാന സർവീസുകൾ നിർത്തൽ ചെയ്യുന്ന രണ്ടാഴ്ചയിൽ സഊദിയിലേക്ക് മടങ്ങാൻ സാധിക്കാത്ത സ്വദേശികൾക്കും വിദേശികൾക്കും, സഊദിയിൽ മടങ്ങിയെത്തിയയുടൻ ഐസൊലേഷനിലായവർക്കും അസാധാരണ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.