റിയാദ്: സഊദിയിൽ പെട്രോൾ വില വർധിപ്പിച്ച് വില പുതുക്കി നിശ്ചയിച്ചു. അടുത്ത ഒരു മാസത്തേക്കുള്ള പുതുക്കിയ പെട്രോൾ നിരക്കാണ് സഊദി ആരാംകോ പ്രഖ്യാപിച്ചത്. 91 ഇനം പെടോളിനു ലിറ്ററിനു 1.62 റിയാലായും 95 പെട്രോളിന് ലിറ്ററിനു 1.75 റിയാലായുമായാണ് വില പുതുക്കിയത്.
നേരത്തെ 91 ഇനം പെട്രോളിന് 1.42 റിയാലും 95 ഇന ത്തിന് 1.55 ഉം ആയിരുന്നു മാർക്കറ്റ് വില. അന്താരാഷ്ട്ര വിലക്കനുസൃതമായാണു ഇപ്പോൾ സഊദിയിൽ എല്ലാ മാസവും പത്താം തീയതി റീട്ടെയിൽ മാർക്കറ്റിലെ നിരക്ക് പുന:നിശ്ചയിക്കാറുള്ളത്. ഇത് പ്രകാരം അടുത്ത മാസം പതിനായിരിക്കും ഇനി വില പുതുക്കുക.
Comments are closed for this post.