ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശി എക്കാടന്‍ ഫൈസല്‍ (40) ജിദ്ദക്ക് അടുത്തുള്ള ബഹറയില്‍ വെച്ച് മരണപ്പെട്ടു. ഇന്ന് രാവിലെ നെഞ്ച് വേദനയെ തുടര്‍ന്ന് താമസ സ്ഥലത്ത് കുഴഞ്ഞു വീണ ഫൈസല്‍ ഉടനെ മരണപ്പെടുകയായിരുന്നു
ജിദ്ദ മഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു പതിനാറ് വര്‍ഷമായി ബഹറയിലെ മിനി മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: ഏക്കാടന്‍ അഹമ്മദ്. മാതാവ്: ഫാത്തിമ. ഭാര്യ: താഹിറ മക്കള്‍: ഷിദ മെഹ്‌റിന്‍, ഫില്‍സ ഫാത്തിമ. സഹോദരങ്ങള്‍: അലവിക്കുട്ടി, ജബ്ബാര്‍, നൂറുദ്ധീന്‍, ഷാഹുല്‍ ഹമീദ്
Comments are closed for this post.