
ദമ്മാം: സഊദി ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി 2020 ഓടെ രാജ്യത്തെ വിദേശ നിക്ഷേപം ഇരട്ടിയാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപം അഞ്ചു വര്‍ഷത്തിനുള്ളില്‍ വാര്‍ഷിക നിക്ഷേപം ഏഴായിരം കോടി റിയാലായി വര്‍ധിപ്പിക്കുകയാണ് മന്ത്രാലയങ്ങള്‍ ലക്ഷ്യമിടുന്നത്. നിലവില്‍ രാജ്യത്തെ പ്രതിവര്‍ഷ നിക്ഷേപം 3000 കോടി റിയാലാണ്.
വിഷന്‍ 2030ന്റെ ചുവടുപിടിച്ചു നീങ്ങുന്ന ‘ദേശീയ പരിവര്‍ത്തന പദ്ധതി 2020’ വിദേശനിക്ഷേപം 133 ശതമാനം ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ഗള്‍ഫ് രാജ്യത്തെ ആകെ വിദേശ നിക്ഷേപമായ 4500 കോടി റിയാലിന് മുകളിലുളള നിക്ഷേപമാണ് സഊദിയുടെ ലക്ഷ്യം. കൂടാതെ 2020 പൂര്‍ത്തിയാകുന്നതോടെ 2.3 ട്രില്യന്‍ റിയാലിന്റെ നിക്ഷേപവസരങ്ങളും ലക്ഷ്യമിടുന്നുണ്ട്.
ആഗോള മത്സരക്ഷമതാ റിപ്പോര്‍ട്ടില്‍ രാജ്യത്തിന്റെ സ്ഥാനം ഇപ്പോള്‍ 25 ലാണ്. ഇത് 20 ലേക്ക് താഴ്ത്തി നില മെച്ചപ്പെടുത്തും. കൂടാതെ ലോകബാങ്കിന്റെ ബിസിനസ് അനുകൂല സാഹചര്യ റിപോര്‍ട്ടില്‍ സഊദിയുടെ സ്ഥാനം നിലവില്‍ 82 ആണ്. ഇത് ഇരുപതിലേക്ക് താഴ്ത്താനുമായി സഊദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി (സാജിയ) പദ്ധതികള്‍ ആവിഷ്കരിക്കും.
വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനായി ആവശ്യമുള്ള വിസകള്‍ ലഭിക്കുന്നതിനുള്ള സമയപരിധി മുപ്പത് ദിവസത്തിനുള്ളില്‍ പത്ത് ദിവസം ബിസിനസ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള സമയം 19 ദിവസത്തില്‍ നിന്ന് ഒരു ദിവസമായി ചുരുക്കുന്നതിനും സാജിയ നടപടികള്‍ കൈകൊള്ളും. ‘ദേശീയ പരിവര്‍ത്തന പദ്ധതി 2020’ പൂര്‍ത്തീകരണത്തിനായി മന്ത്രാലയങ്ങളുടെ കൂട്ടായ പ്രവര്‍ത്തനമാണ് നടക്കുന്നത്.