2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

സഊദി ദേശീയ ദിനം നാളെ, ഇന്ന് രാത്രി വെടിക്കെട്ട് ആഘോഷം

ജിദ്ദ: ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും വലുതും എണ്ണയുല്പാദനത്തിൽ ലോകത്ത് നിർണ്ണായക സ്വാധീനവും രണ്ട് ഹറമുകൾ സ്ഥിതി ചെയ്യുന്നതുമായ സഊദി അറേബ്യയുടെ തൊണ്ണൂറ്റി രണ്ടാം ദേശീയ ദിനം നാളെ. ഇതിന്റെ ഭാഗമായി രാജ്യം മുഴുവൻ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. സ്വദേശികൾക്കൊപ്പം ഇവിടെ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് വിദേശികളും ദേശീയ ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ദേശീയ ദിനാഘോഷത്തിന്റെ പ്രധാന ഇനങ്ങളിൽ ഒന്നായ വെടിക്കെട്ട് ഇന്ന് രാത്രി 9 മണിക്ക് ജിദ്ദ, റിയാദ്, ദമാം ഉൾപ്പെടെ 18 സ്ഥലങ്ങളിൽ നടക്കും. മനോഹരമായ ദൃശ്യ വിരുന്ന് നൽകുന്ന വെടിക്കെട്ട് ആസ്വദിക്കാൻ സ്വദേശികളും വിദേശികളും ഒരു പോലെ കാത്തിരിക്കുകയാണ്.

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ജിദ്ദയിലെ ചെങ്കടൽ തീരത്ത് സഊദി റോയൽ എയർ ഫോഴ്സ് വിവിധ തരം വിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ പ്രകടനം കാണികൾക്ക് വലിയ ആവേശവും ആശ്ചര്യവും നൽകുന്നതായിരുന്നു. വ്യോമ പ്രകടനം കാണാൻ നിരവധി പേർ ജിദ്ദ കോർനീഷിൽ തടിച്ചു കൂടിയിരുന്നു. ആഘോഷ പരിപാടികൾ സെപ്റ്റംബർ 26 വരെ തുടരും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.