2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അത്യാധുനിക കാലാവസ്ഥാ പ്രവചന ഉപകരണങ്ങളുമായി സഊദി

ജിദ്ദ: സഊദിയിലെ കാലവസ്ഥ വ്യതിയാന പ്രശ്‌നങ്ങള്‍ തടയുന്നതിനായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അത്യാധുനിക ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നു.പ്രാദേശികമായ പൊടിക്കാറ്റും മണൽക്കാറ്റും നിരീക്ഷിക്കുകയും മുൻകൂട്ടി പ്രവചിക്കുകയും ചെയ്യുന്നതിനാണ് ഈ ഉപകരണങ്ങൾ ഉപയോ​ഗിക്കുക. ഇത് വഴി കാലാവസ്ഥ പ്രവചന രംഗത്ത് രാജ്യത്തിന്റെ ശക്തമായ സാന്നിധ്യം തെളിയിക്കാനും, പൊടിക്കാറ്റിനെയും കാലാവസ്ഥ വ്യതിയാനങ്ങളെയും നേരിടാനാവശ്യമായ മുൻകരുതലുകളെടുക്കാനും അതിനാവശ്യമായ പ്രതിരോധ മാർഗങ്ങളും സാങ്കേതിക സംവിധാനങ്ങളും തദ്ദേശീയമായി വികസിപ്പിക്കാൻ കഴിയുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നു.
content highlights:saudi national center of meteorology plans to import machinery and equipment


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.