മക്ക: മക്കയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. പെരിങ്ങൊളം പടിഞ്ഞാറെ മനത്താനത്ത് അബ്ദുറഹിമാൻ (48) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ മക്കയിലെ കാക്കിയക്കടുത്ത വലിൽ അഹദിൽ വെച്ച് ഇദ്ദേഹം ഓടിച്ചിരുന്ന വാഹനത്തിൽ ഡയന വാഹനം ഇടിക്കുകയായിരുന്നു.
വെള്ളം കൊണ്ടുപോകുന്ന ട്രക്കിൽ ഡ്രൈവറായിരുന്നു ഇദ്ദേഹം. കൂടെയുണ്ടായിരുന്ന കോഴിക്കോട് സ്വദേശി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മക്ക അസീസിയ അൽ നൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ തിങ്കളാഴ്ച സുബ്ഹിയോട് കൂടി ഖബറടക്കാനുള്ള നടപടികൾ പൂർത്തീകരിച്ചു വരികയാണെന്ന് സാമൂഹിക പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.
Comments are closed for this post.