റിയാദ്: സഊദിയിൽ പെട്രോൾ വില വർധിപ്പിച്ചു. ദേശീയ എണ്ണ കമ്പനിയായ സഊദി അരാംകോയാണ് വില വർധനവ് പ്രഖ്യാപിച്ചത്.
91 ഇനം പെട്രോളിന് 2.18 റിയാലും 95 ഇനം പെട്രോളിന് 2.33 റിയാലുമാണ് പുതുക്കിയ നിരക്ക്. നേരത്തെയിത് 91ന് 2.08 റിയാലും 95 ന് 2.23 റിയാലുമായിരുന്നു.
ഡീസൽ 0.52 ഹലാല, മണ്ണെണ്ണ 0.70 ഹലാല, പാചകവാതകം 0.75 ഹാലാല എന്നിങ്ങനെയാണ് വില. ഇവയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇനി അടുത്ത വില പുനർ നിർണ്ണയം ജൂലൈ 10 നായിരിക്കും.
Comments are closed for this post.