2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തൊഴിൽ കരാർ അവസാനിച്ച വിദേശികൾക്ക് നാട്ടിൽ പോകാൻ അവസരമൊരുക്കുമെന്ന് സഊദി

അബ്‌ദുസ്സലാം കൂടരഞ്ഞി

 
    റിയാദ്: തൊഴിൽ കരാർ അവസാനിച്ച വിദേശികൾക്ക് നാട്ടിൽ പോകാൻ അവസരമൊരുക്കുമെന്ന് സഊദി. കൊവിഡ് 19 വൈറസ് ബാധ വ്യാപനം തടയുന്നതിന്റെ ഭാഗമായി വിമാന സർവ്വീസുകൾ നിർത്തിവെച്ചതോടെ സഊദിയിൽ കുടുങ്ങിയ തൊഴിലാളികൾക്ക് ആശ്വാസമായാണ് പുതിയ സമീപനം. 
     മാനവ ശേഷി സാമൂഹിക മന്ത്രാലയമാണ് സ്ഥാപനങ്ങളുമായുള്ള കരാറുകള്‍ അവസാനിച്ച വിദേശികള്‍ക്ക് അവരുടെ രാജ്യത്തേക്ക് മടങ്ങുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുമെന്ന് വ്യക്തമാക്കിയത്. വൈറസ് വ്യാപന പശ്ചാത്തലത്തിൽ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചായിരിക്കും സഊദിയിൽ നിന്ന് അവരുടെ നാടുകളിലേക്ക് അയക്കുക. 
      ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഇതിനുള്ള നടപടികള്‍  പുരോഗമിക്കുകയാണെന്നും ഇക്കാര്യത്തോട് സഊദി ഗവണ്‍മെന്റ് അനുഭാവപൂര്‍ണമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.