
തെക്കുകിഴക്കന്‍ റിയാദിലെ 334 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് നിര്‍മിക്കുന്ന 'ക്വിദ്ദിയ' എന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസം സല്മാന് രാജാവ് ശിലാസ്ഥാപനം നിര്‍വഹിച്ചു
ജിദ്ദ: ലോക പ്രശസ്ത വിനോദ നഗരങ്ങളോട് കിടപിടിക്കുന്ന വിനോദ നഗരം സൃഷ്ടിക്കാനൊരുങ്ങി സഊദി അറേബ്യ. പതിറ്റാണ്ടുകള്‍ക്ക് ശേഷം സിനിമാ പ്രദശനത്തിനും തീയറ്ററിനും അനുമതി നല്‍കിയതിനു പിറകെയാണ് കലാ സാംസ്കാരിക, വിനോദ, കായിക രംഗകത്തെ വളര്‍ച്ച ലക്ഷ്യമിട്ട് സഊദി വിനോദ നഗരം പടുത്തുയര്‍ത്തുന്നത്.
തെക്കുകിഴക്കന്‍ റിയാദിലെ 334 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് നിര്‍മിക്കുന്ന ‘ക്വിദ്ദിയ’ എന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസം സഊദി രാജാവ് സല്മാന് ശിലാസ്ഥാപനം നിര്‍വഹിച്ചു. കരിമരുന്ന് പ്രയോഗത്തിന്റെ അകമ്പടിയോടെയായിരുന്നു അത്യന്തം പ്രൗഡഗംഭീരമായ ചടങ്ങ് സംഘടിപ്പിച്ചത്.
പരിപാടിയില്‍ ക്വിദ്ദിയ എന്റര്ടെയ്ന്മെന്റ് സിറ്റിയുടെ ലോഗോ പ്രകാശനവും രാജാവ് നിര്‍വഹിച്ചു. കിരീടാവകാശിയും പബ്ലിക്ക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാനും ചടങ്ങില്‍ പങ്കെടുത്തു. അദ്ദേഹത്തിന്റെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് വിനോദ നഗരം നിര്‍മ്മിക്കുന്നത്. 2030 ഓടെ രാജ്യത്തെ വിനോദ മേഖലയെ പരിപോഷിപ്പിക്കുകയും ഇതിലൂടെ സാമ്പത്തിക വളര്ച്ചയടക്കം കൈവരിക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
യു.എസിലെ വാള്‍ട്ട് ഡിസ്നിയെ പോലും അമ്പരപ്പിക്കുന്ന തരത്തിലാണ് സഊയിലെ വിനോദ നഗരം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാള്‍ട്ട് ഡിസ്നിയുടെ ആകെ വിസ്തൃതി 110 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണെന്നിരിക്കേയാണ് 334 ചതുരശ്ര കിലോമീറ്ററിലാണ് കിദ്ദ്വിയ ഒരുങ്ങുന്നത്. വിനോദ- സാംസ്കാരിക, കായിക പരിപാടികള്‍ക്ക് മികച്ച ഭാവിയും അവസരങ്ങളും നല്‍കുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് നിര്മാതാക്കളക്കായ മൈക്കല്‍ റീയിന്ഞ്ചര് സി.ഇ.ഒ വ്യക്തമാക്കി.
خادم الحرمين الشريفين يضع حجر الأساس لمشروع #القدية الترفيهي في #الرياض
إيذاناً بانطلاق الأعمال الإنشائية في الوجهة الترفيهية والرياضية والثقافية الجديدة غرب الرياض. #الملك_يضع_حجر_اساس_القديه pic.twitter.com/YuECxbNWd0— Qiddiya – القدية (@qiddiya) April 29, 2018