2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊറോണ റിസർച്ചിൽ സഊദി അറേബ്യ അറബ് ലോകത്ത് ഒന്നാമത്

ആഗോള തലത്തിൽ പതിനാലാം സ്ഥാനവും സഊദി കരസ്ഥമാക്കി

അബ്‌ദുസ്സലാം കൂടരഞ്ഞി

     റിയാദ്: കൊറോണ റിസർച്ചിൽ സഊദി അറേബ്യ അറബ് ലോകത്ത് മികച്ചു നിൽക്കുന്നതായി പഠനം. അറബ് ലോകത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സഊദി, ലോകാടിസ്ഥാനത്തിൽ പതിനാലാം സ്ഥാനവും കരസ്ഥമാക്കുന്നുണ്ട്. നേരത്തെ ലോകാടിസ്ഥാനത്തിൽ സഊദി അറേബ്യ പതിനേഴാം സ്ഥാനത്തായിരുന്നു. വെബ് ഓഫ് സയൻസ് പുറത്ത് വിട്ട റിപ്പോർട്ടിൽ ജി-20 രാജ്യങ്ങളിൽ സഊദി അറേബ്യ പന്ത്രണ്ടാം സ്ഥാനമാണ് നേടിയത്. അക്കാദമിക് നിലവാരം ഉയർത്തുന്നതിൽ സഊദി ഭരണാധികാരികൾ നൽകുന്ന പൂർണ്ണ സപ്പോർട്ട് ആണ് സഊദിയെ ഈ ഉയർച്ചയിലേക്ക് എത്തിക്കുന്നതെന്ന് സഊദി വിദ്യാഭ്യാസ മന്ത്രി ഡോ: ഹമദ് അൽ ശൈഖ് പറഞ്ഞു.

      കൊറോണ ഗവേഷണ സംബന്ധമായി സർവ്വകലാശാലകൾ 84% റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. ഇതോടെ രാജ്യത്ത് പ്രസിദ്ധീകരിച്ച കൊറോണ ഗവേഷണങ്ങളുടെ എണ്ണം 915 ആയി ഉയർന്നു. മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം അതിനെ പ്രതിരോധിക്കാനായുള്ള ദേശീയ ശ്രമങ്ങൾ ഏറെ അഭിനന്ദനം അർഹിക്കുന്നു. ഗവേഷണത്തിന് സംഭാവന നൽകിയ സഊദി സർവ്വകലാശാലകളും അധ്യാപക, ജീവനക്കാരും ഗവേഷകരും സമൂഹത്തിന് അവരുടേതായ സംഭാവനകൾ നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.