2022 May 23 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബിസ്നസ് ചെയ്യണോ..സഊദിയിലേക്ക് വരൂ

ബിസ്നസ് ചെയ്യാൻ ഏറ്റവും സൗകര്യമുള്ള രാജ്യമാണ് സഊദിയെന്ന് ലോകബാങ്ക്

 

റിയാദ്: ബിസ്നസുകാർക്ക് സഊദി ഏറ്റവും സൗകര്യമുള്ള രാജ്യമെന്ന് റിപ്പോർട്ട്. ലോകബാങ്കിന്റെ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ലോകത്ത് ബിസിനസ് ചെയ്യാൻ സൗകര്യങ്ങളുള്ള ഏറ്റവും നല്ല രാജ്യമാണ് സഊദിയെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഇറക്കുമതി, കയറ്റുമതി ചാർജും സമയവും തുലനം ചെയ്യുന്ന അതിർത്തി കടന്നുള്ള വ്യാപാര സൂചികയിൽ വൻ മുന്നേറ്റമാണ് സഊദി അറേബ്യ നടത്തിയത്. കഴിഞ്ഞ 10 വർഷത്തിനിടെ 100 മില്യൺ ഡോളറാണ് സൗദി ഗതാഗത, ലോജിസ്റ്റിക്‌സ് രംഗത്ത് മുടക്കിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

 ലോജിസ്റ്റിക്‌സ് പോർട്ടലിലും മറ്റും വരുത്തിയ പരിഷ്‌കാരങ്ങളാണ് സഊദി അറേബ്യൻ ബിസിനസ് മേഖലക്ക് തുണയായതെന്ന് ഗതാഗത മന്ത്രി സാലിഹ് അൽജാസിർ അഭിപ്രായപ്പെട്ടു. കസ്റ്റംസ് ക്ലിയറൻസിന്റെ സമയം രണ്ട് മുതൽ 10 ദിവസം വരെയാണ്. കൈകൊണ്ടുള്ള പരിശോധന 89 ൽ നിന്ന് 48 ശതമാനമാക്കി ചുരുക്കി. ഇറക്കുമതിക്ക് ആവശ്യമായിരുന്ന 12 രേഖകളിൽ നിന്ന് രണ്ടായും കയറ്റുമതി രേഖകൾ എട്ടിൽ നിന്ന് രണ്ടായും കുറച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഈ വർഷാദ്യത്തിൽ രാജ്യത്തെ ആഗോള ലോജിസ്റ്റിക് കേന്ദ്രമാക്കി മാറ്റുന്നതിനായി 35 ബില്യൺ ഡോളർ ചെലവ് വരുന്ന പദ്ധതി ലോജിസ്റ്റിക് ഹബ് പുറത്തിറക്കിയിരുന്നു.   ഈ മേഖലയിലെ വളർച്ചയെ പരിപോഷിപ്പിക്കുന്നതിനായി സഊദി അറേബ്യയിലെ ഗതാഗത, ലോജിസ്റ്റിക് ഗ്രൂപ്പുകൾ രൂപീകരിച്ച സർക്കാർ സംരംഭമായ സഊദി ലോജിസ്റ്റിക് ഹബ്ബ് രണ്ട് മാസത്തെ ആഗോള റോഡ്ഷോ നടന്നു വരികയാണ്. അടുത്ത വർഷം ജനുവരിയിൽ ജർമ്മനിയിലാണ് യാത്ര അവസാനിക്കുന്നത്. സഊദിലോജിസ്റ്റിക് വ്യവസായത്തിൽ നിക്ഷേപ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ. യുഎഇ, ജോർദാൻ, ഈജിപ്ത്, ചൈന, ജപ്പാൻ, സിംഗപ്പൂർ, ഇന്ത്യ, ജർമ്മനി എന്നിവിടങ്ങളിലും ഇത് നടത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.