2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സഊദിയില്‍ ഇനി മുതൽ വാഹന ഫിറ്റ്‌നസ് പരിശോധനയ്ക്ക് ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് നിര്‍ബന്ധം

   

റിയാദ്: മോട്ടോര്‍ വാഹനങ്ങള്‍ സുരക്ഷിതമാക്കാനും പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാനായി വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന നടത്തുന്നതിന് സഊദി ട്രാഫിക് അതോറിറ്റി ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് നിര്‍ബന്ധമാക്കി. വാഹന പരിശോധനാ കേന്ദ്രങ്ങളില്‍ നേരിട്ട് എത്തുന്നതിന് മുമ്പ് ഓണ്‍ലൈനിലൂടെ ടൈംസ്ലോട്ട് എടുക്കണമെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള മോട്ടോര്‍ വെഹിക്കിള്‍ പീരിയോഡിക്കല്‍ ഇന്‍സ്‌പെക്ഷന്‍ വിഭാഗം അറിയിച്ചു.

രാജ്യത്തെ നിരത്തുകളിലോടുന്ന മുഴുവന്‍ വാഹനങ്ങളും കൃത്യമായ ഇടവേളകളില്‍ ഫിറ്റ്‌നസ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും.വാഹനത്തിന്റെ ഓയില്‍ ചോര്‍ച്ച, സ്റ്റിയറിങ് സിസ്റ്റം, സസ്‌പെന്‍ഷന്‍ സിസ്റ്റം, ഷാസി, ബ്രേക്കുകള്‍, ലൈറ്റുകള്‍, ടയറുകള്‍, എമിഷന്‍ കണ്‍ട്രോള്‍ സിസ്റ്റം മുതലായവയും പരിശോധിക്കും.

നിരത്തിലിറക്കാന്‍ എല്ലാവിധത്തിലും അനുയോജ്യമാണെന്ന് കണ്ടെത്തുന്ന വാഹനങ്ങള്‍ക്ക് മാത്രമേ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍ക്കുകയുള്ളു. പരിശോധനയില്‍ തകരാറുകള്‍ കണ്ടെത്തിയാല്‍ നന്നാക്കിയ ശേഷം വീണ്ടും പരിശോധനക്ക് സമര്‍പ്പിക്കണം.
എംവിപിഐ കേന്ദ്രങ്ങളില്‍ എത്തുന്നതിന് മുമ്പായി എല്ലാത്തരം വാഹനങ്ങള്‍ക്കും ആനുകാലിക സാങ്കേതിക പരിശോധനയ്ക്ക് അനുമതി വാങ്ങണം. ഇതിനായി വാഹനങ്ങളുടെ ഉടമകള്‍ vi.vsafety.sa എന്ന ലിങ്കില്‍ പ്രവേശിച്ച് MVPI എന്ന ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമില്‍ ലോഗിന്‍ ചെയ്യണം.
വ്യക്തിഗത വിവരങ്ങളും വാഹനത്തിന്റെ വിവരവും നല്‍കിയ ശേഷം പരിശോധനയുടെ തരം, ഏരിയ, എംവിപിഐ കേന്ദ്രം എന്നിവ തിരഞ്ഞെടുക്കണം. തുടര്‍ന്ന് ലഭ്യമാവുന്ന തീയതികളില്‍ നിന്ന് അനുയോജ്യമായ ദിവസവും സമയവും തെരഞ്ഞെടുത്ത് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുകയാണ് വേണ്ടത്. ബുക്കിങ് വേഗത്തിലും ലളിതമായും പൂര്‍ത്തിയാക്കാന്‍ ഇതിലൂടെ കഴിയുമെന്ന് എംവിപിഐ അറിയിച്ചു.

Content Highlights: saudi in online appointment is mandatory for vehicle fitness inspection


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.