റിയാദ്: കിഴക്കൻ സഊദിയിലെ അൽ അഹ്സയിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട്, അഴീക്കോട് എന്ന സ്ഥലത്ത് ഇപ്പോൾ താമസിക്കുന്ന പൂന്തുറ സ്വദേശി നിസാം എന്ന അജ്മൽ ഷാജഹാൻ ആണ് തീപിടുത്തത്തിൽ മരിച്ചത്.
അല്‍ അഹ്സ ഹുഫൂഫിലെ ഇന്‍ഡസ്ട്രീയല്‍ മേഖലയിലെ വര്‍ക്ക്‌ഷോപ്പിലുണ്ടായ തീപിടുത്തത്തിൽ പത്തു പേരാണ് വെന്തു മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് അതി ദാരുണ തീപിടുത്തമുണ്ടായത്. ബാക്കിയുള്ള ഒമ്പത് പേരും ബംഗ്ലാദേശ് സ്വദേശികൾ ആണെന്നാണ് ഒടുവിൽ ലഭ്യമാകുന്ന വിവരം.
Comments are closed for this post.