
ഏപ്രിലില്‍ രേഖപ്പെടുത്തിയത് 12 ശതമാനം കുറവ്
അബ്ദുസ്സലാം കൂടരഞ്ഞി
ദമ്മാം: സഊദിയില്‍ വിദേശ പണമിടപാടില്‍ വന്‍ ഇടിവ് സംഭവിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 12% കുറവ് സംഭവിച്ചതായാണ് കണക്കുകളില്‍ വ്യക്തമാകുന്നത്. ഏപ്രില്‍ മാസത്തില്‍ 1190 കോടി റിയാലാണ് വിദേശികള്‍ സ്വദേശത്തേക്ക് അയച്ചത്. പതിനെട്ട് മാസത്തിനിടെ ഏറവും കുറവാണിത്. ഏപ്രിലില്‍ 8.3% ഇടിഞ്ഞു 11.9 ബില്ല്യന്‍ സഊദി റിയാല്‍ ആയാണ് ചുരുങ്ങിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 13 ബില്ല്യന്‍ റിയാലായിരുന്നു. 216ലെ ആദ്യ നാലിലൊന്ന് സമയത്ത് 43.5 ബില്ല്യന്‍ സഊദി റിയാല്‍ ആണ് രാജ്യത്തിന് പുറത്തേക്ക് പണമൊഴുക്ക് നടന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെക്കാളും 4% കുറവാണിത്..രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പണം പുറത്തേക്കൊഴുകിയത് 2015ലാണ്.
സഊദി സ്വകാര്യ മേഖലയില്‍ 8.7 മില്ല്യന്‍ വിദേശികളും, 720,000 ആഭ്യന്തര ഗാര്‍ഹിക തൊഴിലാളികളും ,പബ്ലിക് മേഖലയില്‍ 72,000 വിദേശികളുമാണ് തൊഴിലെടുക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയ സോഷ്യല്‍ ഡവലപ്പ്മെന്റ് വിഭാഗം വ്യകമാക്കിയിരുന്നു. ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഓരോ വിദേശികളും ശരാശരി 1263 റിയാല്‍ തോതില്‍ സ്വദേശങ്ങളിലേക്ക് അയച്ചതായാണ് കണക്കുകള്‍.
കഴിഞ്ഞ വര്‍ഷം വിദേശികള്‍ ആകെ അയച്ചത് 15690 കോടി റിയാലായിരുന്നെങ്കില്‍ 2014 ല്‍ 15330 കോടി റിയാലായിരുന്നു. അതായത് 2015ല്‍ 360 കോടി റിയാലിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. വിദേശികളുടെ വിനിമയത്തിന്റെ ഏറ്റവം ഉയര്‍ന്നതാണിത്. കഴിഞ്ഞ 22 വര്‍ഷത്തിനിടെ സഊദിയില്‍ നിന്നും ഒന്നര ലക്ഷം കോടി റിയാല്‍ വിദേശികള്‍ സ്വദേശത്തേക്ക് അയച്ചിട്ടുണ്ട്. നിയമാനുസൃതം അയച്ച കണക്കുകളാണിത്.