റിയാദ്: ഇരു ഹറമുകൾ നിലകൊള്ളുന്ന വിശുദ്ധ രാജ്യമായ സഊദിയിൽ നന്തി ജാമിഅഃ ദാറുസ്സലാമിന്റെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ നിലവിൽ വന്നു. സഊദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള ദാരിമി, ഹൈതമി പണ്ഡിതൻമാർ യോഗത്തിൽ പങ്കെടുത്തു. ഉസ്താദ് എ വി അബ്ദുറഹ്മാൻ മുസ്‌ലിയാർ യോഗം ഉദ്ഘാടനം ചെയ്തു. ശൈഖുനാ ശംസുൽ ഉലമയുടെ പിൻഗാമികളായ ദാറുസ്സലാമിന്റെ മക്കൾ സമുദായത്തിന് മാതൃകയാകേണ്ട വരുമെന്നും സംഘ പ്രവർത്തനങ്ങളിലൂടെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്കും പോഷകഘടകങ്ങൾക്കും ശക്തി പകരണമെന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.
അബ്ദുൽ ഗഫൂർ ദാരിമി മുണ്ടക്കുളം, കെ സി അബൂബക്കർ ദാരിമി, അബൂബക്കർ ദാരിമി പുല്ലാര, സൽമാൻ ദാരിമി ആനക്കയം സംസാരിച്ചു. അബ്ദുൽ ഗഫൂർ ദാരിമി പാലപ്പിള്ളി സ്വാഗതവും അബ്ദുൽ റഷീദ് ദാരിമി പൊഴുതന നന്ദിയും പറഞ്ഞു. അബൂബക്കർ ദാരിമി താമരശ്ശേരി, അബൂബക്കർ ദാരിമി ആലമ്പാടി, അബ്ദുല്ല ദാരിമി കണ്ണൂർ, അബൂബക്കർ ദാരിമി പുല്ലാര എന്നിവരെ അഡ്വൈസറി ബോർഡ് അംഗങ്ങളായും തിരഞ്ഞെടുത്തു.
സുലൈമാൻ ദാരിമി വെള്ളേരി (പ്രസിഡണ്ട്), ഉസ്മാൻ ദാരിമി കരുളായി, ഇബ്രാഹിം ദാരിമി കൊടക്, മുസ്തഫ ദാരിമി പൂളപ്പാടം (വൈസ് പ്രസിഡന്റ്മാർ), അബ്ദുൽ റഷീദ് ദാരിമി വലിയപാറ (ജനറൽ സെക്രട്ടറി), റാഷിദ് ദാരിമി ചെമ്പിലോട്, സൽമാൻ ദാരിമി ആനക്കയം, നൂർ ദാരിമി നിലമ്പൂർ (ജോയിൻ സെക്രട്ടറിമാർ), മുഹമ്മദ് ശാഫി ദാരിമി പുല്ലാര (ട്രഷറർ), അബ്ദുൽ ഗഫൂർ ദാരിമി പാലപ്പിള്ളി (വർക്കിങ് സെക്രട്ടറി), ഹൈദർ ദാരിമി ചീക്കോട്, ഹംസ ദാരിമി കുറ്റിപ്പുറം, നാസർ ദാരിമി വെട്ടത്തൂർ, നാസർ ദാരിമി കണ്ണൂർ, ഹൈദർ ദാരിമി തൂവൂർ, ബഷീർ ദാരിമി വട്ടപ്പറമ്പ്, റഫീഖ് ദാരിമി മണ്ണാർക്കാട് (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നീ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു.
Comments are closed for this post.