2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദി നിരോധനാജ്ഞ: വിശദാംശങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടു

അവശ്യ സാധനങ്ങൾ വിൽക്കുന്ന സൂപ്പർ മാർക്കറ്റുകൾ അടക്കം ചില മേഖലകളിൽ കർഫ്യു ഇളവ് 
 
രാത്രി 7 മുതൽ രാവിലെ 6 വരെ 21 ദിവസത്തേക്കാണ് കർഫ്യു 

അബ്ദുസ്സലാം കൂടരഞ്ഞി 

     റിയാദ്: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഭാഗമായി സഊദിയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ വിശദാംശങ്ങള്‍ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടു. ഇതിൽ അവശ്യ വസ്തുക്കൾ വിൽക്കുന്ന സൂപ്പർമാർക്കറ്റുകൾ അടക്കം വിവിധ മേഖലകളെ ഒഴിവാക്കിയിട്ടുണ്ട്. ഇന്നു രാത്രി മുതല്‍ നിലവില്‍ വരുന്ന കര്‍ഫ്യു 21 ദിവസം വരെയാണ് തുടരുക വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ആറു വരെയാണ് നിരോധനാജ്ഞ.

നിരോധനാജ്ഞ ബാധകമാകാത്ത മേഖലകൾ 

ഭക്ഷ്യ മേഖല: കാറ്ററിംഗ്, സൂപ്പർമാർക്കറ്റുകൾ, കോഴി, പച്ചക്കറി കടകൾ, മാംസം, ബേക്കറികൾ, ഭക്ഷ്യ ഫാക്ടറികൾ, ലബോറട്ടറികൾ എന്നിവ പോലുള്ള ഭക്ഷ്യ മേഖല കേന്ദ്രങ്ങൾ, 

ആരോഗ്യമേഖല: ഫാർമസികൾ,  മെഡിക്കൽ ക്ലിനിക്കുകൾ (ഡിസ്പെൻസറികൾ), ആശുപത്രികൾ, ലബോറട്ടറികൾ, മെഡിക്കൽ ഉപകരണങ്ങളുടെ ഫാക്ടറികൾ, 

ഗതാഗത മേഖല: ചരക്ക് നീക്കം, പോസ്റ്റല്‍, കസ്റ്റംസ് ക്ലിയറന്‍സ്, ലോജിസ്റ്റിക്, ഗോഡൗണ്‍, ആരോഗ്യ, ഭക്ഷ്യമേഖലയിലേക്കുള്ള വിതരണ ശൃംഖല, തുറമുഖ പ്രവര്‍ത്തനം 

ഇ കൊമേഴ്‌സ് മേഖല: ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ മുഖേനയുള്ള വ്യാപാര മേഖല.

ജല, ഊർജ്ജ മേഖല: ഗ്യാസ് സ്റ്റേഷനുകൾ, ഇലക്ട്രിക് കമ്പനിയുടെ അടിയന്തര സേവനങ്ങൾ, ജല കമ്പനി അടിയന്തര സേവനങ്ങൾ, ഗാർഹിക കുടിവെള്ള വിതരണ സേവനം.

ധനകാര്യ ഇൻഷുറൻസ് മേഖല: അപകട ഇൻഷുറൻസ് സേവനം  (നജ്ം), അടിയന്തിര ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ (അപ്രൂവൽ), മറ്റ് ഇൻഷുറൻസ് സേവനങ്ങൾ 

ടെലികോം: ഇന്റർനെറ്റ്, കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർ എന്നിവയെയാണ് നിരോധനാജ്ഞയില്‍ നിന്നൊഴിവാക്കിയത്.

    കൂടാതെ, ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ വഴി വീടുകളിലേക്ക് ഭക്ഷണം, മരുന്ന് എന്നിവ ഓര്‍ഡര്‍ പ്രകാരം എത്തിച്ചുകൊടുക്കുന്ന സേവനത്തിനും വിലക്കുണ്ടാവില്ല. ബാങ്ക് വിളിക്കാന്‍ പള്ളിയിലേക്ക് പോകുന്ന മുഅദ്ദിന്‍, ഡിപ്ലോമാറ്റുകള്‍, അന്താരാഷ്ട്ര സംഘടന പ്രതിനിധികള്‍, ഡിപ്ലോമാറ്റിക് കോര്‍ട്ടറില്‍ താമസിക്കുന്നവര്‍ എന്നിവരെയും കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
         സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ഇളവ് ആവശ്യമുണ്ടെങ്കില്‍ മാനവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം. മന്ത്രാലയം ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. നിരോധനാജ്ഞയില്‍ നിന്ന് ഏതൊക്കെ മേഖല ഒഴിവാണെന്നറിയാന്‍ മക്ക പ്രവിശ്യയില്‍ 911, മറ്റു പ്രവിശ്യകളില്‍ 999 ടോള്‍ ഫ്രീ നമ്പറിലും വിളിക്കാവുന്നതാണ്. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.