
റിയാദ്: വർഷത്തിൽ രണ്ട് തവണ ജി-20 ഉച്ചകോടി ചേരണമെന്ന നിർദേശവുമായി സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. റിയാദിൽ നടന്ന പതിനഞ്ചാമത് ഉച്ചകോടിയുടെ അവസാന സെഷനിലാണ് സഊദി കിരീടാവകാശി ലോക രാജ്യങ്ങളുടെ മുന്നിൽ നിർദേശം ഉന്നയിച്ചത്. വർഷത്തിന്റെ മധ്യ സമയത്ത് വിർച്വൽ ഉച്ചകോടിയും അവസാനം സാധാരണ രീതിയിലേത് പോലെ എല്ലാവരും ഒരുമിച്ചുള്ള ഉച്ചകോടിയും ചേരണമെന്ന നിർദേശമാണ് സഊദി കിരീടാവകാശി മുന്നോട്ട് വെച്ചത്. സമാപന സെഷനിൽ അവസാനിക്കുന്നതിന് തൊട്ടു മുമ്പാണ് അദ്ദേഹം തന്റെ ആവശ്യം ഉന്നയിച്ചത്.
സാധാരണ രീതിയിൽ വർഷത്തിൽ ഒരു തവണയാണ് ജി-20 രാജ്യങ്ങൾ ഉച്ചകോടി ചേരുന്നത്. എന്നാൽ, ഈ വർഷം കൊവിഡ് പൊട്ടിപുറപ്പെട്ടതിന് പിന്നാലെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന സഊദി അറേബ്യ അടിയന്തിര വിർച്വൽ ഉച്ചകോടി വിളിച്ചു ചേർത്തിരുന്നു. ഇത് വളരെയധികം വിജയിക്കുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ലോക നേതാക്കൾ റിയാദിലെത്തി നടക്കേണ്ടിയിരുന്ന ഉച്ചകോടിയും കൊവിഡ് പശ്ചാത്തലത്തിൽ വിർച്വൽ ആയി ചേരുകയായിരുന്നു.1999 രൂപീകൃതമായ ജി-20 കൂട്ടായ്മയിൽ ആദ്യമായാണ് ഇത്തരത്തിൽ രണ്ട് തവണ ഉച്ചകോടി ഈ വർഷം ചേർന്നത്.
Comments are closed for this post.