ആകെ വൈറസ് ബാധിതർ 334,605, രോഗമുക്തി 319,154, മരണം 4,768, ചികിത്സയിൽ 10,683, ഗുരുതരാവസ്ഥയിൽ 993 രോഗികൾ
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 612 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 29 രോഗികൾ മരണപ്പെടുകയും 418 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്. മാസങ്ങൾക്ക് ശേഷം ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം ആയിരത്തിൽ താഴേക്ക് എത്തിയിട്ടുണ്ട്.
10,683 രോഗികളാണ് രാജ്യത്ത് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 993 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 4,768 ആയും വൈറസ് ബാധിതർ 334,605 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 612 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 319,154 ആയും ഉയർന്നു.
Comments are closed for this post.