2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയിൽ ഇന്ന് 1,439 രോഗ മുക്തി, 32 മരണം, 1,257 പുതിയ രോഗികൾ

ആകെ വൈറസ് ബാധിതർ 289,947, രോഗമുക്തി 253,478, മരണം 3,199, ഗുരുതരാവസ്ഥയിൽ 1,824 രോഗികൾ

ഏറെക്കാലത്തിനു ശേഷം എല്ലായിടത്തും നൂറിൽ താഴെ കേസുകൾ മാത്രം

അബ്‌ദുസ്സലാം കൂടരഞ്ഞി

    റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,439 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 32 രോഗികൾ മരണപ്പെടുകയും 1,257 പുതിയ രോഗികളെ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌.

    33,270 രോഗികളാണ് രാജ്യത്ത് രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 1,824 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. 

    ഇന്ന് രാജ്യത്ത് ഒരിടത്തും നൂറിലധികം പുതിയ വൈറസ് ബാധ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല എന്നത് ഏറെ ശ്രദ്ധേയവും ആശ്വാസകരവുമാണ്. ഇന്ന് കണ്ടെത്തിയതിൽ ഏറ്റവും കൂടുതൽ പുതിയ വൈറസ് ബാധ കണ്ടെത്തിയ റിയാദിൽ 88 പുതിയ രോഗബാധയാണ് സ്ഥിരീകരിച്ചത്. ദമാം 65, ഹുഫൂഫ് 63, ഹായിൽ 62, ബുറൈദ 59, മക്ക 58, ജിദ്ദ 52, മദീന 51, യാമ്പു 50 എന്നിങ്ങനെയാണ് കൂടുതൽ വൈറസ് ബാധ കണ്ടെത്തിയ സ്ഥലങ്ങൾ. 

     ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 3,199 ആയും വൈറസ് ബാധിതർ 289,947 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 1,439 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 253,478 ആയും ഉയർന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.