2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ആശങ്കയുയർത്തി സഊദിയിൽ തുടർച്ചയായ രണ്ടാം ദിനവും പ്രതിദിന കൊവിഡിൽ വർധനവ്; ഇന്ന് 455 രോഗ മുക്തി, 435 വൈറസ് ബാധ, 15 മരണം

ആകെ വൈറസ് ബാധിതർ 346,482, രോഗമുക്തി 333,005, മരണം 5,363, ചികിത്സയിൽ 8,114, ഗുരുതരാവസ്ഥയിൽ 776 രോഗികൾ

അബ്‌ദുസ്സലാം കൂടരഞ്ഞി

    റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 455 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 15 രോഗികൾ മരണപ്പെടുകയും 435 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് കേസുകളിൽ വർധനവ് ഉണ്ടായത് ആശങ്കയുയർത്തുന്നുണ്ട്. 

    8,114 രോഗികളാണ് രാജ്യത്ത് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 776 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. ഇന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്.

      ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 5,363 ആയും വൈറസ് ബാധിതർ 346,482 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 455 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 333,005 ആയും ഉയർന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.