2020 December 01 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയിൽ ഇന്നും കൊവിഡ് മുക്തരെക്കാൾ പുതിയ രോഗികൾ; 375 രോഗ മുക്തി, 385 വൈറസ് ബാധ, 16 മരണം

അബ്ദുസ്സലാം കൂടരഞ്ഞി 

     റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 375 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 16 രോഗികൾ മരണപ്പെടുകയും 385 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. തുടർച്ചയായി രണ്ടാം ദിവസവും രോഗ മുക്തരെക്കാൾ പുതിയ രോഗികളെയാണ് രേഖപ്പെടുത്തിയത്.

    8,481 രോഗികളാണ് രാജ്യത്ത് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 840 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.

    ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 5,217 ആയും വൈറസ് ബാധിതർ 342,968 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 375 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 329,270 ആയും ഉയർന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.