2021 March 05 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയിൽ വീണ്ടും കൊവിഡ് വർധനവ്; ഇന്ന് 238 രോഗികൾ, 173 രോഗ മുക്തി, 3 മരണം

ആകെ വൈറസ് ബാധിതർ 365,563, രോഗമുക്തി 357,177, മരണം 6,338, ചികിത്സയിൽ 2,048, ഗുരുതരാവസ്ഥയിൽ 331 രോഗികൾ

അബ്‌ദുസ്സലാം കൂടരഞ്ഞി

     റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 173 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3 രോഗികൾ മരണപ്പെടുകയും 238 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. രാജ്യത്ത്

    വീണ്ടും വൈറസ് വ്യാപനം ഉണ്ടാകുന്നതായുള്ള സൂചനകളാണ് പുറത്ത് വരുന്നത്. നൂറിൽ താഴെ വൈറസ് ബാധയിലേക്ക് എത്തിയതിനു ശേഷം വീണ്ടും ദിനം പ്രതി കൂടുന്നതയാണ് കണക്കുകൾ.

    നിലവിൽ 2,048 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 331 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. ആകെ രോഗികളുടെ എണ്ണത്തിലും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിലും ഇന്ന് വീണ്ടുംവർധനവ് ഉണ്ടായിട്ടുണ്ട്.

    ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,338 ആയും വൈറസ് ബാധിതർ 365,563 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 173 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 357,177 ആയും ഉയർന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.