2021 June 23 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയിൽ ഇന്ന് 1,930 രോഗ മുക്തി, 51 മരണം, 3,159 പുതിയ രോഗികൾ 

ആകെ വൈറസ് ബാധിതർ 226,486, രോഗമുക്തി 163,026, മരണം 2,151, ഗുരുതരാവസ്ഥയിൽ 2,220 രോഗികൾ

അബ്‌ദുസ്സലാം കൂടരഞ്ഞി

     റിയാദ്: സഊദിയിൽ ഇന്ന് കൊവിഡ് വൈറസ് ബാധയേറ്റു 51 പേർ മരണപ്പെടുകയും കഴിഞ്ഞ 24 മണിക്കൂറിനിടെ 1,930 രോഗികൾ രോഗ മുക്തരാകുകയും ചെയ്‌തതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,159 ആളുകളിൽ പുതുതായി വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. അതേസമയം, നിലവിൽ 2,220 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.

    ഇന്ന് ഏറ്റവും കൂടുതൽ വൈറസ് ബാധ രേഖപ്പെടുത്തിയത് റിയാദിലാണ്. ഇവിടെ 364 വൈറസ് ബാധയാണ് കണ്ടെത്തിയത്. ഹുഫൂഫിൽ 249, ജിദ്ദ 209, മുബറസ് 196, ദമാം 158, ത്വായിഫ് 139, മദീന 134, ഖമീസ് മുശൈത് 131, മക്ക 108 എന്നിങ്ങനെയാണ് കൂടുതൽ വൈറസ് ബാധ കണ്ടെത്തിയത്. നിലവിൽ 61,309 രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.

      ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 2,151 ആയും വൈറസ്  ബാധിതർ 226,486 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 1,930 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 163,026 ആയും ഉയർന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.