2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയിൽ കൊവിഡ് ബാധിച്ച് മലയാളി മരണപ്പെട്ടു

    ദമാം: സഊദിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു. കോഴിക്കോട് പേരാമ്പ്ര കെല്ലൂര്‍ കല്ലോട് നെല്ലിയുള്ളതില്‍ മുഹമ്മദ് (48) ആണ് കിഴക്കൻ സഊദിയിലെ അൽഖോബാറിൽ മരണപ്പെട്ടത്. കടുത്ത പനിയും ചുമയും ചുമയും ശ്വാസ തടസവുമായി കഴിഞ്ഞ രണ്ടാഴ്ച്ച മുമ്പ് അല്‍ഖോബാര്‍ കിംഗ് ഫഹദ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. വെന്‍റിലേറ്ററില്‍ കഴിഞ്ഞ ഇദ്ദേഹത്തിന്‍റെ നില ഗുരുതരമാകുകയും ഇന്ന് രാവിലെ മരണപ്പെടുകയുമായിരുന്നു.

    ഭാര്യ: റംല, മക്കള്‍: റംഷീന, മുഹമ്മദ് റിഷാന്‍, മരുമകന്‍: മുനീര്‍. മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടികള്‍ കെഎംസിസി നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന് വരികയാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.