2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയിൽ കൊവിഡ് ബാധിച്ച് കുറ്റിപ്പുറം സ്വദേശി മരിച്ചു

    റിയാദ്: കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി സഊദിയിൽ മരണപ്പെട്ടു. കുറ്റിപ്പുറം പാലാട്ടുവളപ്പില്‍ കാലടി പറമ്പില്‍ വീരാനാണ് (50) റിയാദിൽ മരണപ്പെട്ടത്. ഇവിടെ പ്രിന്‍സ് മുഹമ്മദ് ഹോസ്പിറ്റലില്‍ ചികിത്സയിൽ കഴിയവെയാണ് മരണം. ഭാര്യ: ആസ്യ. മക്കള്‍: സുഹറ, ഷാഹുല്‍ ഹമീദ്, ഇബ്‌റാഹീം, മിസ്‌രിയ. മരുമകന്‍: മുനീര്‍.

    സഹോദരങ്ങള്‍: ഫാത്തിമ, മുഹമ്മദ് റിയാദ്, ശരീഫ്. ആയിശ. മയ്യിത്ത് റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ രംഗത്തുണ്ട്. 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.