2021 December 07 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ്-19: സഊദിയിൽ 24 പുതിയ കേസുകൾ കൂടി, രോഗ ബാധിതരുടെ എണ്ണം 86 ആയി ഉയർന്നു

    റിയാദ്: സഊദിയിൽ പുതുതായി 24 പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യാത്താകെ കണ്ടെത്തിയ വൈറസ് ബാധിതരുടെ എണ്ണം 86 ആയി ഉയർന്നു. ഇന്നലെ രാത്രിയോടെയാണ് കൂടുതൽ വൈറസ് ബാധിതരെ കണ്ടെത്തിയതായി സഊദി അധികൃതർ വ്യക്തമാക്കിയത്. ഫ്രാൻസിൽ നിന്ന് അടുത്തിടെ തിരിച്ചെത്തിയ ഒരു സ്വദേശി വനിതയും ഇറ്റലിയിൽ നിന്ന് വന്ന മറ്റൊരു സ്വദേശിയും ഉൾപ്പെടെയാണ് 24 കേസുകൾ കണ്ടെത്തിയത്. ഫ്രാൻസിൽ നിന്നെത്തിയ വനിതയെ റിയാദിലും ഇറ്റലിയിൽ നിന്നെത്തിയ സ്വദേശിയെ കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിലും ആശുപത്രികളിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.
 
    കിഴക്കൻ മേഖലയിൽ  ഏഴ് സ്വദേശി പൗരന്മാർ നിരീക്ഷണത്തിലുണ്ട്. നേരത്തെ കണ്ടെത്തിയ വൈറസ് ബാധിതരുമായി അടുത്തിടപഴകിയവരാണിവർ. വെള്ളിയാഴ്ച സ്ഥിരീകരിച്ച 24 വൈറസ് ബാധിതരിൽ14 പേർ ഈജിപ്ഷ്യൻ പൗരന്മാരാണ്. ഇവരടക്കം മറ്റൊരു ബംഗ്ലാദേശ് പൗരൻ ഉൾപ്പെടെയുള്ളവർ മക്കയിലാണ്.  ഏറ്റവും ഉയർന്ന തലങ്ങളിലുള്ള പ്രതിരോധ നടപടികൾ തുടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് കൂട്ടിച്ചേർത്തു. 
 
      വിവിധ പ്രവേശന കവാടങ്ങളിൽ എത്തിയ 600,000 യാത്രക്കാരെ  പരിശോധിക്കുകയും തരംതിരിക്കുകയും ചെയ്തുവെന്നും സംശയാസ്പദമായ  4,800 ലധികം സാമ്പിളുകൾ ശേഖരിച്ചു ലബോറട്ടറി പരിശോധനകൾ നടത്തിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പൊതു പരിപാടികൾ നിർത്തിയതുൾപ്പെടെ  രാജ്യത്ത് കർശന നിരീക്ഷണവും പ്രതിരോധ നടപടികളും നടത്തുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.